Health
റാഡിഷ് എന്തുകൊണ്ട് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം; നാലു കാരണങ്ങള്‍
Health

റാഡിഷ് എന്തുകൊണ്ട് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം; നാലു കാരണങ്ങള്‍

Web Desk
|
21 Oct 2022 9:49 AM GMT

പലരും സാലഡായി മാത്രം ഉപയോഗിക്കാറുള്ള പച്ചക്കറിക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ടെന്ന് ന്യൂട്രിഷനിസ്റ്റ് ലവ്നീത് ബത്ര പറയുന്നു

ക്യാരറ്റിനോട് സമീപമുള്ള പച്ചക്കറിയാണ് റാഡിഷ് അഥവാ മുള്ളങ്കി. കിഴങ്ങു വർഗത്തിൽ പെട്ട ഈ സസ്യം നല്ല ഒരു ഔഷധം കൂടിയാണ്. മൂത്രശുദ്ധി ഉണ്ടാക്കാനും ദഹനശക്തി വർധിപ്പിക്കാനും റാഡിഷ് അത്യുത്തമമാണ്. പലരും സാലഡായി മാത്രം ഉപയോഗിക്കാറുള്ള പച്ചക്കറിക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ടെന്ന് ന്യൂട്രിഷനിസ്റ്റ് ലവ്നീത് ബത്ര പറയുന്നു. ഇവ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

1. ക്യാന്‍സറിനെ തടയുന്നു

മുള്ളങ്കി പോലുള്ള പച്ചക്കറികൾ കഴിക്കുന്നത് ക്യാൻസർ തടയാൻ സഹായിക്കും. ക്രൂസിഫറസ് പച്ചക്കറികൾ ജലവുമായി സംയോജിപ്പിക്കുമ്പോൾ ഐസോത്തിയോസയനേറ്റുകളായി വിഘടിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. അർബുദത്തിന് കാരണമാകുന്ന പദാർഥങ്ങളില്‍ നിന്നും ശരീരത്തെ ശുദ്ധീകരിക്കാനും ട്യൂമർ വികസനം തടയാനും ഐസോത്തിയോസയനേറ്റുകൾ സഹായിക്കുന്നു.

2. പ്രമേഹം നിയന്ത്രിക്കുന്നു

റാഡിഷിന്‍റെ ശക്തമായ ആന്‍റി-ഡയബറ്റിക് ഗുണങ്ങൾ രോഗപ്രതിരോധ പ്രതികരണത്തെ പ്രേരിപ്പിക്കുകയും ഗ്ലൂക്കോസ് ആഗിരണം വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കാരണമാകുന്ന ഹോർമോണാണ് അഡിപോനെക്റ്റിൻ.മുള്ളങ്കിയിൽ അഡിപോനെക്റ്റിൻ നിയന്ത്രിക്കുകയും ഗ്ലൂക്കോസ് ഹോമിയോസ്റ്റാസിസ് നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന ബയോ ആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

3.ദഹനത്തെ സഹായിക്കുന്നു

നാരുകൾ കുടുതലുള്ളതുകൊണ്ടു ദഹന പ്രക്രിയ സുഗമമാക്കുന്നതിനും നല്ല കൊളസ്ട്രോളും ശരിരത്തില്‍ ഓക്സിജന്‍റെ അളവും വർധിപ്പിക്കുന്നുണ്ട് .മുള്ളങ്കിയുടെ ഇലയും കിഴങ്ങും മുത്ര ശുദ്ധിക്കും മഞ്ഞപ്പിത്തത്തിനും ഉപയോഗിക്കാം.

4.ഹൃദയാരോഗ്യത്തിന്

മുള്ളങ്കി പൊട്ടാസ്യത്തിന്‍റെ ഉറവിടമാണ്. ഇത് രക്തസമ്മർദ്ദത്തിന്‍റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ പ്രവർത്തനം ശരിയായി നിലനിർത്താനും സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്ന ആന്തോസയാനിൻ എന്ന സംയുക്തങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്.

View this post on Instagram

A post shared by Lovneet Batra (@lovneetb)

Related Tags :
Similar Posts