Health
ഹെഡ്‍ഫോണും ഉച്ചത്തിലുള്ള സംഗീതവും മൂലം 1 ബില്യണിലധികം യുവാക്കള്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പഠനം
Health

ഹെഡ്‍ഫോണും ഉച്ചത്തിലുള്ള സംഗീതവും മൂലം 1 ബില്യണിലധികം യുവാക്കള്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പഠനം

Web Desk
|
19 Nov 2022 7:17 AM GMT

ബി.എം.ജെ ഗ്ലോബല്‍ ഹെല്‍ത്ത് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

വാഷിംഗ്ടണ്‍: ഹെഡ്‌ഫോണുകളുടെയും ഇയർബഡുകളുടെയും ഉപയോഗവും ഉച്ചത്തിലുള്ള പാട്ടു കേള്‍ക്കലും മൂലം ഒരു ബില്യണിലധികം കൗമാരക്കാർക്കും യുവാക്കൾക്കും കേൾവിശക്തി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പഠനം. ബി.എം.ജെ ഗ്ലോബല്‍ ഹെല്‍ത്ത് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശ്രവണാരോഗ്യം സംരക്ഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള ഭരണകൂടങ്ങള്‍ 'സുരക്ഷിതമായ ശ്രവണ' നയങ്ങൾക്ക് അടിയന്തിരമായി മുൻഗണന നൽകേണ്ടതുണ്ടെന്ന് യുഎസിലെ സൗത്ത് കരോലിന മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘം അഭിപ്രായപ്പെട്ടു. ഈ നയം നടപ്പാക്കുന്നതിലൂടെ ഒരു പരിധി വരെ കേള്‍വി ശക്തി നഷ്ടപ്പെടുന്നത് തടയാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 430 ദശലക്ഷത്തിലധികം ആളുകൾക്ക് നിലവിൽ കേൾവിശക്തി തകരാറിലാകുന്നുണ്ടെന്ന് ഗവേഷകർ പറഞ്ഞു.

മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം സ്‌മാർട്ഫോണുകൾ, ഹെഡ്‌ഫോണുകൾ, ഇയർബഡുകൾ എന്നിവ പോലുള്ള വ്യക്തിഗത ശ്രവണ ഉപകരണങ്ങളുടെ ഉപയോഗവും ഉച്ചത്തിലുള്ള സംഗീതപരിപാടികളില്‍ പങ്കെടുക്കുന്നതുമാണെന്നും പഠനം വ്യക്തമാക്കുന്നു. മുമ്പ് പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് PLD ഉപയോക്താക്കൾ പലപ്പോഴും 105 ഡെസിബെൽ (dB) വരെ ഉയർന്ന വോള്യങ്ങൾ തെരഞ്ഞെടുക്കുമ്പോൾ വിനോദ വേദികളിലെ ശരാശരി ശബ്ദ നില 104 മുതൽ 112 ഡെസിബെൽ വരെയാണ്. 12നും 34നും ഇടയില്‍ പ്രായമുളളവരെയാണ് പഠനത്തിന് വിധേയമാക്കിയത്.

Similar Posts