Health
സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ ശരീരം ചൊറിഞ്ഞു തടിക്കും;  അപൂര്‍വ രോഗാവസ്ഥയുമായി ഒരമ്മ
Health

സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ ശരീരം ചൊറിഞ്ഞു തടിക്കും; അപൂര്‍വ രോഗാവസ്ഥയുമായി ഒരമ്മ

Web Desk
|
12 Feb 2022 6:23 AM GMT

ഇന്നെല്ലാവരും എറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അലർജി. പലർക്കും പലതരത്തിലുള്ള അലർജിയണ്ടാവുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിലെ ഫിയോമ ഹൂക്കെർ എന്ന സ്ത്രീക്ക് സ്വന്തം കുഞ്ഞിനോടാണ് അലർജി.

കുഞ്ഞിനെ ഒന്നെടുക്കുക പോയിട്ട് തൊടാൻ പോലും പറ്റാത്ത സ്ഥിതിയാണ്. തൊട്ടയുടനെ ശരീരം ചൊറിഞ്ഞു തടിക്കുന്നു. 50,000 സത്രീകളിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അപൂർവ രോഗമാണിത്. രോഗം കാരണം വളരെയധികം ബുദ്ധിമുട്ടാണ് ഹാംഷെറി സ്വദേശിനിയായ ഈ 32കാരിക്ക് അനുഭവിക്കേണ്ടി വരുന്നത്.

31 ആഴ്ച ഗർഭിണിയായിരിക്കുമ്പോഴാണ് ഫിയോണയ്ക്ക് ആദ്യമായി വയറിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത്. ചൊറിച്ചിൽ മാറാനായി ഡോക്ടറെ സമീപിക്കുകയായിരുന്നു. എന്നാൽ ഡോക്ടർ കൊടുത്ത മരുന്നുകൾ കഴിച്ചെങ്കിലും കാര്യമായ മാറ്റം ഉണ്ടായില്ല. പ്രസവ ശേഷം ചൊറിച്ചിൽ കൂടുകയും അത് കുമിളകളായ് പൊട്ടുകയും ചെയ്തു. അസഹ്യമായ വേദനയായിരുന്നു ആ ദിവസങ്ങളിൽ.

കുഞ്ഞിനെ തൊടാൻ സാധിക്കുന്നില്ല. കുഞ്ഞ് തൊടുന്ന സ്ഥലങ്ങളിലെല്ലാം ചൊറിച്ചിൽ അനുഭവപ്പെടുന്നു. സ്റ്റിറോയ്ഡ് ക്രീമുകൾ പുരട്ടിയിട്ടും യാതൊരു മാറ്റവും ഉണ്ടായില്ല. കുഞ്ഞ് തൊടുന്നിടത്തെല്ലാം ചൊറിഞ്ഞു പൊട്ടുന്നത് പതിവായി.

എന്നാൽ പിന്നീട് വിദഗ്ധ ചികിത്സക്ക് ശേഷമാണ് പംഫിഗോയിഡ് ഗസ്റ്റേനിസ് എന്ന രോഗമാണിതെന്ന് തിരിച്ചറിയുന്നത്. ആദ്യ പ്രസവത്തിൽ ഇത്തരത്തിലൊന്നുമു ണ്ടായിട്ടില്ലെന്ന് ഫിയോണ പറയുന്നു. സ്റ്റിറോയിഡിന്റെ ഡോസ് കൂട്ടുക എന്നതു തന്നെയാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ആറ് മാസമായിട്ട് അലർജി കുറഞ്ഞതായി ഫിയോണ പറയുന്നു. ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്. ഇടക്കിടക്ക് കുമിളകൾ പൊട്ടാറുണ്ടെന്നും ഫിയോണ പറയുന്നു.

Similar Posts