Health
ഭക്ഷണം കഴിച്ചതിന് ശേഷം വയറുവീർക്കുന്നതായി തോന്നുണ്ടോ? പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമായേക്കാം...
Health

ഭക്ഷണം കഴിച്ചതിന് ശേഷം വയറുവീർക്കുന്നതായി തോന്നുണ്ടോ? പാൻക്രിയാറ്റിക് കാൻസറിന്റെ ലക്ഷണമായേക്കാം...

Web Desk
|
26 Dec 2022 4:08 AM GMT

വിശപ്പില്ലായ്മയും ദഹനക്കേടും പാൻക്രിയാറ്റിക് കാൻസർ രോഗികളിൽ സാധാരണയായി കാണപ്പെടാറുണ്ട്

ലോകത്ത് ഏറ്റവും കൂടുതൽ പേരെ ബാധിച്ചുകൊണ്ടിരിക്കുന്ന രോഗമാണ് കാൻസർ. പലപ്പോഴും ഇതിന്റെ ലക്ഷങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്ന് വരില്ല. കാൻസറുകളിൽ ഏറ്റവും മാരകമായതാണ് പാൻക്രിയാറ്റിക് കാൻസർ. അത്യധികം വേദനാജനകവും ഉയർന്ന മരണനിരക്ക് ഉള്ളതുമായ ഒരു രോഗമാണിത്. അപൂർവമായി കാണുന്ന ഈ കാൻസർ പക്ഷേ കണ്ടെത്തുമ്പോൾ ഗുരുതമായ ഘട്ടത്തിലെത്തിയിരിക്കും.

ദഹനത്തെ സഹായിക്കാൻ എൻസൈമുകൾ പുറപ്പെടുവിക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന വയറിലെ ഒരു അവയവമാണ് പാൻക്രിയാസ്. പാൻക്രിയാറ്റിക് കാൻസർ ആരംഭിക്കുന്നത് പാൻക്രിയാസിന്റെ ടിഷ്യൂകളിലാണ്. ഭക്ഷണം കഴിച്ചതിന് ശേഷം പാൻക്രിയാറ്റിക് കാൻസറിന്റെ ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

വയറുവീർക്കൽ

ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ ചിലർക്ക് വയറു വീർക്കാറുണ്ട്. പലപ്പോഴും ഇത് ദഹന പ്രശ്‌നം കൊണ്ടായിരിക്കും സംഭവിക്കുക. എന്നാൽ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ചില പാൻക്രിയാറ്റിക് കാൻസർ രോഗികളിൽ രോഗം കണ്ടെത്തുന്നതിന് മുമ്പ് അവരുടെ വയറിലെ വേദനയും വിറയലും അനുഭവപ്പെടുന്നതായി പറയുന്നു. ഇത് പാൻക്രിയാസ് ശരിയായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ മുന്നറിയിപ്പായിരിക്കുന്നമെന്നും പഠനം പറയുന്നു. മാസത്തിൽ 12 തവണയിൽ കൂടുതൽ ഇതുപോലെ വയർ വീർക്കൽ, വിശപ്പില്ലായ്മ, വയർ പെട്ടന്ന് വളരെ വേഗം നിറഞ്ഞതായി തോന്നുക ഇങ്ങനെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് പലപ്പോഴും കാൻസർ സാധ്യതയെ സൂചിപ്പിക്കാം. ഇതില്‍ എന്തെങ്കിലും ലക്ഷങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ വിദഗ്ധ ഉപദേശം തേടുക നല്ലതായിരിക്കും.

ദഹനപ്രശ്‌നം

വിശപ്പില്ലായ്മയും ദഹനക്കേടും പാൻക്രിയാറ്റിക് കാൻസർ രോഗികളിൽ സാധാരണ കാണപ്പെടാറുണ്ട്. കാരണം, കാൻസറിന് ആമാശയത്തിലെ എൻസൈമുകൾ കുറയ്ക്കാൻ കഴിയും. ഇത് കുടലിന്റെ സ്ഥിരതയെ മാറ്റുകയും വയറിളക്കത്തിനും മലബന്ധത്തിനും കാരണമാകുകയും ചെയ്യുന്നു.

വയറ്റിൽ നിന്നും ശബ്ദങ്ങൾ കേൾക്കുക

പാൻക്രിയാറ്റിക് എൻസൈമുകളുടെ അപര്യാപ്തത മൂലമുണ്ടാകുന്ന ഭക്ഷണത്തിന്റെ മാലാബ്‌സോർപ്ഷൻ കാരണവും ആമാശയത്തിൽ ശബ്ദങ്ങൾ ഉണ്ടാകാം. പലപ്പോഴും ഇങ്ങനെ കേൾക്കുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

പാൻക്രിയാറ്റിക് കാൻസറിന്റെ മറ്റ് ലക്ഷണങ്ങൾ

മഞ്ഞപ്പിത്തം

ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം

ഇരുണ്ട മൂത്രം

ഇളം നിറമുള്ള മലം

തൊലിയിൽ ചൊറിച്ചിൽ

ആരോഗ്യകരമായ ഭാരം നിലനിർത്തുക, പുകവലി ഉപേക്ഷിക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ ശീലമാക്കുന്നത് ഈ രോഗത്തെ തടയാൻ സാധിക്കും. ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തണം. ശരീരത്തിലെ തകറാറിലായ കോശങ്ങൾ നന്നാക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കണം. മധുര പാനീയങ്ങൾ, ചുവന്നതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

Similar Posts