തണുപ്പുകാല രോഗങ്ങളാല്‍ വലയുകയാണോ?; കുരുമുളക് ഭക്ഷണത്തിലുൾപ്പെടുത്താം...
|നിരവധി ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കുരുമുളകിൽ അടങ്ങിയിട്ടുണ്ട്
'കറുത്തപൊന്ന്' എന്നറിയപ്പെടുന്ന കുരുമുളക് മലയാളികൾക്ക് അത്രയേറെ ഏറെ പ്രിയപ്പെട്ട സുഗന്ധദ്രവ്യങ്ങളിലൊന്നാണ്. നോൺവെജ് ഭക്ഷണങ്ങളിലടക്കം കുരുമുളകിന് വലിയ സ്ഥാനമുണ്ട്. ഭക്ഷണത്തിന്റെ രുചി കൂട്ടുക മാത്രമല്ല, ആരോഗ്യഗുണങ്ങളും ഏറെയുണ്ട് കുരുമുളകിന്, പ്രത്യേകിച്ച് മഞ്ഞുകാലത്ത്.. ജലദോഷം,ചുമ തുടങ്ങിയവ തണുപ്പുകാലത്ത് സ്ഥിരമായി കണ്ടുവരുന്ന അസുഖങ്ങളാണ്... കുരുമുളക് ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് വഴി ശരീരത്തിന് ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങള്‍ ലഭിക്കും.
രോഗപ്രതിരോധശേഷിക്ക്
വിറ്റമിന്‍ സി കുരുമുളകിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശൈത്യകാലത്തുണ്ടാകുന്ന ചുമയും ജലദോഷവും ശമിപ്പിക്കാനും ആസ്ത്മ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും. കുരുമുളക് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കും.
ചുമ,സൈനസൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ സഹായിക്കാൻ കുരുമുളക് സഹായിക്കും.നിരവധി ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കുരുമുളകിൽ അടങ്ങിയിട്ടുണ്ട്.
അണുബാധ
കുരുമുളകിൽ ആന്റി ബാക്ടീരിയൽ,ആന്റി ഇൻഫ്‌ളമേറ്ററി പദാർഥങ്ങളും അടങ്ങിയിട്ടുണ്ട്. ഇതുവഴി അണുബാധ തയാൻ സഹായിക്കുന്നു..
ശരീരഭാരം കുറയ്ക്കൽ
കുരുമുളകിലടങ്ങിയ പൈപ്പറിന് ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതുമൂലം ശരീരഭാരവും അമിത വണ്ണവും തടയാൻ സഹായിക്കും. കൂടാതെ ഫൈറ്റോ ന്യൂട്രിയന്റുകൾ ശരീരത്തിലെ അമിതമായ കൊഴുപ്പ് കത്തിക്കാൻ സഹായിക്കും.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കൽ
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ കുരുമുളക് സഹായിക്കും. ഡിടോക്‌സിഫിക്കേഷൻ എൻസൈമുകൾ വർധിപ്പിക്കാനും ഡിഎൻഎ തകറാറുകൾ കുറയ്ക്കാനും കുരുമുളക് സഹായിക്കും.
അർബുദത്തെ പ്രതിരോധിക്കും
കുരുമുളകിലടങ്ങിയ പ്രധാന ആൽക്കലോയിഡ് ഘടകമായ പൈപ്പറിൻ, വിവിധതരം അർബുദങ്ങളെ തടയുമെന്നാണ് പഠനങ്ങൾ പറയുന്നത്.കുരുമുളകിലടങ്ങിയ പെപ്പറിൻ കുടൽ,വയർ എന്നിവയെ ശുദ്ധീകരിക്കാൻ സഹായിക്കും.