Health
ആസ്പിരിൻ പതിവായി ഉപയോഗിക്കുന്നവർക്ക് വയറ്റിൽ രക്തസ്രാവമുണ്ടാകുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
Health

ആസ്പിരിൻ പതിവായി ഉപയോഗിക്കുന്നവർക്ക് വയറ്റിൽ രക്തസ്രാവമുണ്ടാകുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

Web Desk
|
30 Nov 2022 12:20 PM GMT

70 വയസും അതിനു മുകളിലുള്ള 19,114 പേരിലാണ് പഠനം നടത്തിയത്

ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനായി വളരെക്കാലമായി ഉപയോഗിക്കുന്ന മരുന്നാണ് ആസ്പിരിൻ. പല വേദനകൾക്കും ആസ്പിരിൻ ഉപയോഗിക്കുന്നത് കാണാറുണ്ട്. എന്നാല്‍ പതിവായി ആസ്പിരിൻ ഉപയോഗിക്കുന്നവർക്ക് വയറ്റില്‍ രക്തസ്രാവമുണ്ടാകുമെന്നാണ് പുതിയ പഠനം പറയുന്നത്.

കുറഞ്ഞ അളവിലുള്ള ആസ്പിരിന്റെ ഉപയോഗം പോലും ഇത്തരത്തിൽ രക്തസ്രാവത്തിനിടയാക്കുന്നു എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ ചില ഡോക്ടർമാർ നടത്തിയ പഠനപ്രകാരം സാധാരണ നൽകുന്ന 900 മില്ലി ഗ്രാം, 300 മില്ലി ഗ്രാം എന്നതിനു പകരം വളരെ കുറഞ്ഞ ഡോസ് ആസ്പിരിൻ നൽകിയപ്പോഴും രക്തസ്രാവം ഉണ്ടാവുന്നതായി കണ്ടെത്തി. ഈ കണ്ടെത്തല്‍ തങ്ങളെ അത്ഭുതപ്പെടുത്തി എന്ന് ഇവർ പറയുന്നു. 70 വയസും അതിനു മുകളിലുള്ള 19,114 പേരിലാണ് പഠനം നടത്തിയത്. ഇവരിൽ ആസ്പിരിൻ ഉപയോഗിക്കുന്നത് മൂലം രക്തസ്രാവമുണ്ടാകാനുള്ള സാധ്യത 60 ശതമാനമാണെന്നാണ് കണ്ടെത്തൽ.

അതുപോലെതന്നെ എല്ലാ സ്‌ട്രോക്കുകള്‍ക്കും ആസ്പിരിൻ അഭികാമ്യമല്ല. അതിനാൽ ഡോക്ടറുടെ നിർദേശത്തിലും മേൽനോട്ടത്തിലും അല്ലാതെ ആസ്പിരിൻ മരുന്നുകൾ കഴിക്കരുതെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

Similar Posts