Health
മുഖ സൗന്ദര്യത്തിന് അരി മതി; ഇത് വീട്ടിലെ രഹസ്യം
Health

മുഖ സൗന്ദര്യത്തിന് അരി മതി; ഇത് വീട്ടിലെ രഹസ്യം

Web Desk
|
29 Jan 2022 6:15 AM GMT

ധാരാളം മിനറല്‍സും വിറ്റാമിനുകളും അടങ്ങിയതിനാല്‍ മുഖത്തെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണിത്

ഒരു നേരമെങ്കിലും അരി ഭക്ഷണമില്ലതെ നമ്മള്‍ മലയാളികളുടെ ദിവസങ്ങള് കടന്നു പോവില്ല. ആരോഗ്യത്തിന് മാത്രമല്ല മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും അരി സഹായിക്കുന്നു. ധാരാളം മിനറല്‍സും വിറ്റാമിനുകളും അടങ്ങിയതിനാല്‍ മുഖത്തെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണിത്.

മുഖത്തിന്റെ നിറം വര്‍ധിപ്പിക്കുന്നു

അരിപൊടിയുടെ ചരിത്രം ഒരു നൂറ്റാണ്ടിലേറെയുണ്ട്. പുരാതന കാലങ്ങളില്‍ പോലും, സ്ത്രീകള്‍ മുഖ സൗന്ദര്യത്തിന് അരിപ്പൊടി ഉപയോഗിച്ചിട്ടുണ്ട്. ന്യൂട്രീഷണല്‍മിനറല്‍സാല്‍ സമ്പന്നാമായ അരി നിറം വര്‍ധിപ്പിക്കാനുള്ള പരമ്പരാഗത വഴികളില്‍ ഒന്നാണ്. വിറ്റാമിനുകളും അമിനോ ആസിഡും ക്ലിയറിങ് ഏജന്റായി പ്രവര്‍ത്തിക്കുകും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

. അരിപ്പൊടി തൈരുമായി യോചിപ്പിച്ച് മുഖത്തും കഴുത്തിലും നന്നായി തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്.

. അരിപ്പൊടിയും തേനും മുഖത്ത് പുരട്ടുന്നത് നിറം വെക്കാനും ചര്‍മം മൃദുവാകാനും സഹായിക്കുന്നു.

. ഒരു മോയ്‌സ്ചറൈസിംഗ് ക്രീം ആയി അരിപ്പൊടി ഉപയോഗിക്കാവുന്നതാണ്. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് മുഖത്ത് പുരട്ടുക. രാവിലെ വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇത് മുഖകാന്തി വര്‍ധിപ്പിക്കുന്നു.


കണ്ണിനു താഴെയുള്ള കറുപ്പകറ്റുന്നു

കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ മാറാന്‍ നമ്മളില്‍ പലരും പല വഴികളും പരീക്ഷിച്ച് മടുത്തവരായിരിക്കും. എനനാല്‍ ഇത് നിങ്ങളെ സഹായിക്കും.

. പഴവും ആവണക്കെണ്ണയും അരിപ്പൊടിയും അല്‍പം തണുത്ത പാലില്‍ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റാക്കി മുഖത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത്തരത്തില്‍ ചെയ്തു നോക്കുന്നത് നല്ലതായിരിക്കും. കണ്ണിനയിലെ കറുപ്പകറ്റാനും മുഖത്തെ പാടുകള്‍ നീങ്ങാനും നിറം വര്‍ധിക്കാനും ഇത് സഹായിക്കുന്നു.

സണ്‍സ്‌ക്രീന്‍ ക്രീമായി ഉപയോഗിക്കാം

അള്‍ട്രാവയലറ്റ് രശ്മിയില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാനുതകുന്ന ഫെറുലിക്, അലന്‍ടോയിന്‍ ആസിഡുകളാല്‍ സമ്പന്നമാണ് അരി. ഇത് നല്ലൊരു സണ്‍സ്‌ക്രീന്‍ ക്രീമിനു തുല്യമാണ്. ഇത് സൂര്യതാപത്തില്‍ നിന്നും .കരിവാളിപ്പില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കുന്നു.

ശരീരത്തിലെ ചുളിവുകള്‍ അകറ്റുന്നു

ചിവന്ന അരിയിലെ പള്‍പ്പ് ചര്‍മത്തെ മൃദുലമാക്കുകയും ശരീരത്തിലെ ചുളിവുകള്‍ അകറ്റുകയും ചെയ്യുന്നു. അരി വെള്ളത്തില് കുതിർത്തി അരച്ച് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.

Similar Posts