Health
രക്തസമ്മർദം നിയന്ത്രിക്കുന്നതിൽ വെളുത്തുള്ളിക്കുണ്ട് വലിയ പ്രാധാന്യം !
Health

രക്തസമ്മർദം നിയന്ത്രിക്കുന്നതിൽ വെളുത്തുള്ളിക്കുണ്ട് വലിയ പ്രാധാന്യം !

Web Desk
|
31 Aug 2022 1:05 PM GMT

വെളുത്തുള്ളിയിലുള്ള ആലിസിൻ എന്ന പദാർഥമാണ് പ്രധാനമായും രക്തസമ്മർദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നത്

അടുക്കളകളിലെ ഓൾറൗണ്ടർ ആണ് വെളുത്തുള്ളി. പൊതുവേ നമ്മളിന്ത്യക്കാരുടെ എല്ലാ കറികളിലും പ്രത്യക്ഷപ്പെടാറുള്ള വെളുത്തുള്ളി നാലു മണിപ്പലഹാരങ്ങളിലും അച്ചാറുകളിലുമെല്ലാം പ്രധാനി തന്നെ.

ആയുർവേദത്തിൽ 'രസോന' എന്നറിയപ്പെടുന്ന വെളുത്തുള്ളി രക്തസമ്മർദം നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്ന് ആയിരം വർഷങ്ങൾക്കു മുമ്പ് തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയ പഠനങ്ങളിലും ഇത് തെളിയിക്കപ്പെട്ടിരിക്കുന്നു.

വെളുത്തുള്ളിയിലുള്ള ആലിസിൻ എന്ന പദാർഥമാണ് പ്രധാനമായും രക്തസമ്മർദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നത്. ഇത് കൂടാതെ വെളുത്തുള്ളിയിലെ ആന്റി ഓക്‌സിഡന്റ്‌സും ആന്റി ഇൻഫ്‌ലമേറ്ററി ഗുണങ്ങളും രക്തസമ്മർദം വരുതിക്കുള്ളിലാക്കുന്നതിന് സഹായിക്കുന്നുണ്ട്.

നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് പഠനത്തിന്റെ ഭാഗമായി നടത്തിയ സർവേയിൽ 553 ഹൈപ്പർടെൻസീവ് രോഗികളിൽ വെളുത്തുള്ളി കാര്യമായ മാറ്റം വരുത്തി എന്നാണ്. എന്നാൽ ബ്ലീഡിങ് ഉള്ളവരോ എച്ച്‌ഐവി,മുണ്ടിനീര് പോലുള്ള അസുഖങ്ങൾ മൂലമുണ്ടാകുന്ന ബ്ലഡ് തിന്നിങ്ങിന് മരുന്ന് കഴിക്കുന്നവരോ വെളുത്തുള്ളി കഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്.

വെളുത്തുള്ളി കഴിക്കേണ്ട വിധം

രാവിലെ വെറും വയറ്റിൽ ഒരല്ലി വീതം വെളുത്തുള്ളി എല്ലാ ദിവസവും കഴിക്കുന്നത് ഗുണം ചെയ്യും.

എരിച്ചിലിന്റെ പ്രശ്‌നമുള്ളവർക്ക് വെളുത്തുള്ളി നെയ്യിൽ വറുത്തോ ഭക്ഷണത്തിന്റെ കൂടെയോ കഴിക്കാം. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ഇക്കൂട്ടർ ഒഴിവാക്കണം.

ദിവസവും വെളുത്തുള്ളി കഴിക്കുന്നുണ്ടെങ്കിലും രക്തസമ്മർദം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നത് നിർത്തരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ ഓർപ്പെടുത്തൽ. അമിത രക്തസമ്മർദം കുടുംബപാരമ്പര്യമായുള്ളവരിൽ വെളുത്തുള്ളി രക്തസമ്മർദത്തെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വെളുത്തുള്ളി കൊണ്ടുള്ള മറ്റ് ഗുണങ്ങൾ

സന്ധി വേദനക്ക് മികച്ച പരിഹാരമാണ് വെളുത്തുള്ളി

കൃമിശല്യം കുറക്കുന്നു

കൊളസ്‌ട്രോളിന് പരിഹാരം

ചുമക്കും ജലദോഷത്തിനും മരുന്ന്

ദഹനത്തിന് സഹായിക്കുന്നു

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകം

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

Similar Posts