തലയോട്ടിയിൽ വളർന്ന 'മാർബിൾ കഷ്ണങ്ങൾ'; സ്കാനിങ്ങിൽ കണ്ടെത്തി, ശസ്ത്രക്രിയയിലൂടെ യുവതിക്ക് പുതുജീവൻ
|കുട്ടിക്കാലം മുതൽ തന്നെ ഇവരുടെ തലയോട്ടിയിൽ ഒരു നീർവീക്കം ഉണ്ടായിരുന്നു. ലക്ഷണങ്ങൾ പ്രകടമാകാൻ ഏറെ വൈകി
എംആർഐ സ്കാനിങ് നടത്തിയപ്പോഴാണ് 52കാരിയുടെ തലയോട്ടിയിൽ അസാധാരണമായ ഒരു കാര്യം കണ്ടെത്തിയത്. തടിച്ചുരുണ്ട മാർബിൾ കഷ്ണങ്ങൾ പോലെ ചിലത് തലയോട്ടിയിൽ വളരുന്നുണ്ടായിരുന്നു. കുട്ടിക്കാലം മുതൽ തന്നെ ഇവരുടെ തലയോട്ടിയിൽ ഈ അവസ്ഥ റൂളിപ്പെടുന്നുണ്ടായിരുന്നു എന്ന് ഡോക്ടർമാർ പറയുന്നു. അടുത്തിടെയാണ് ശ്രീ സത്യസായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ മെഡിക്കൽ സയൻസസിലെ ഡോക്ടർമാർ 52കാരിയുടെ തലയോട്ടിയിൽ നിന്ന് ഇവ നീക്കം ചെയ്തത്.
കുട്ടിക്കാലം മുതൽ തന്നെ ഇവരുടെ തലയോട്ടിയിൽ ഒരു നീർവീക്കം ഉണ്ടായിരുന്നു. ഒരു വലിയ സിസ്റ്റിൽ പൊങ്ങിക്കിടക്കുന്ന വിവിധ വലുപ്പത്തിലുള്ള ഒന്നിലധികം നോഡ്യൂളുകൾ ആണെന്ന് സ്കാനിങ്ങിൽ കണ്ടെത്തി. മാർബിൾ കഷ്ണങ്ങളുടെ രൂപമായിരുന്നു ഇവയ്ക്കെന്ന് ഡോക്ടർമാർ പറയുന്നു. പാരീറ്റോ-ആക്സിപിറ്റൽ മേഖലയിൽ 15 × 10 × 12-സെ.മീ വലിപ്പമായിരുന്നു ഇവയ്ക്ക്.
എംആർഐ സ്കാനിൽ തലയോട്ടിയിലെ സബ്ഗലിയൽ തലത്തിൽ ഒരു മുറിവ് കാണപ്പെട്ടിരുന്നു. സിസ്റ്റിൽ പൊങ്ങിക്കിടക്കുന്ന വിവിധ വലുപ്പത്തിലുള്ള ഒന്നിലധികം നോഡ്യൂളുകൾ അടങ്ങിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കട്ടിയുള്ള ഉരുളകൾ, ഒന്നിലധികം മുടിയിഴകൾ എന്നിവയും സിസ്റ്റിൽ നിന്ന് നീക്കം ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം പിന്നീട് ഇവ വളർന്നിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു.
കെരാറ്റിൻ, കൊഴുപ്പ്, സെബാസിയസ് മെറ്റീരിയൽ, ഫൈബ്രിൻ, മുടി എന്നിവയുടെ ഗോളാകൃതിയിലുള്ള അഗ്രഗേറ്റുകൾ സിസ്റ്റിന്റെ ദ്രാവക മാട്രിക്സിനുള്ളിൽ പൊങ്ങിക്കിടക്കുന്നതിനാലാണ് മാർബിൾ പോലെയുള്ള രൂപമുള്ളതെന്നാണ് റിപ്പോർട്ട്. ഇതൊരു അസാധാരണ സംഭവമാണെന്നും ഡോക്ടർമാർ പറയുന്നു.
സിസ്റ്റിക് ടെറാറ്റോമസ്?
മൂന്ന് ബീജകോശ പാളികളിൽ നിന്ന് (എക്ടോഡെം, മെസോഡെം, എൻഡോഡെംം) വികസിപ്പിച്ച ടിഷ്യുകൾ അടങ്ങിയ ഒരു തരം ജെം സെൽ ട്യൂമറാണ് സിസ്റ്റിക് ടെറാറ്റോമ. മുടി, പേശികൾ, പല്ലുകൾ, അസ്ഥികൾ എന്നിങ്ങനെ പലതരം ടിഷ്യൂകൾ ചേർന്ന ഒരു ട്യൂമറാണ് ടെറാറ്റോമ. സാധാരണയായി അണ്ഡാശയത്തിലോ വൃഷണത്തിലോ കോക്സിക്സിലോ ആണ് ഇവ കാണപ്പെടുന്നത്.
പ്രാരംഭത്തിൽ രോഗലക്ഷണങ്ങൾ വളരെ കുറവായിരിക്കുമെങ്കിലും നാളുകൾ കഴിയുംതോറും ലക്ഷണങ്ങൾ കൂടിവന്നേക്കാം. ഇത് ഒരു തരം ജെം സെൽ ട്യൂമറാണ്. ബീജമോ അണ്ഡമോ ഉണ്ടാക്കുന്ന കോശങ്ങളിലാണ് ഇവ സാധാരണയായി ഉണ്ടാകുന്നത്. പൂർണമായി വളർച്ചയതും, പക്വതയില്ലാത്തതും എന്നിങ്ങനെ രണ്ടുരീതിയിൽ ഇവയെ വേര്തിരിച്ചിരിക്കുന്നു. ളർച്ചയെത്തിയ ടെറാറ്റോമകളിൽ ഡെർമോയിഡ് സിസ്റ്റുകൾ ഉൾപ്പെടുന്നു. ഇവ സാധാരണയായി ദോഷകരമാണ്. വളർച്ചയെത്തിയ ടെറാറ്റോമകൾ അർബുദമാകാൻ സാധ്യതയുണ്ട്.വളർച്ചയെത്തിയ ടെറാറ്റോമ ഗ്രേഡ് 0 ടെറാറ്റോമയാണ്. അവ രൂപത്തിലും ഹിസ്റ്റോളജിയിലും വളരെ വ്യത്യസ്തമാവാം,
മാത്രമല്ല ഖരരൂപത്തിലുള്ളതോ സിസ്റ്റിക് അല്ലെങ്കിൽ ഇവ രണ്ടും കൂടിച്ചേർന്നതോ ആകാം. വളർച്ച എത്തിയ ഒരു ടെറാറ്റോമയിൽ പലപ്പോഴും ചർമ്മം, പേശികൾ, അസ്ഥികൾ എന്നിങ്ങനെ പലതരം ടിഷ്യൂകൾ അടങ്ങിയിരിക്കുന്നു.