പച്ചക്കായ കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ; ചെറിയ ദോഷങ്ങളും...
|ഫൈറ്റോക്കെമിക്കലുകളുടെയും ന്യൂട്രിയന്റുകളുടെയും കലവറയായ പച്ചക്കായ പോഷകഗുണമുള്ള പഴങ്ങളുടെ കൂട്ടത്തിൽ പ്രധാനിയാണ്
വാഴപ്പഴത്തിന്റെ അത്രയും ജനപ്രീതി ഇല്ലാത്ത ഒന്നാണ് 'പച്ചക്കായ'. എന്നാൽ പച്ചക്കായ ലോകത്തേറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന പഴങ്ങളിലൊന്നാണ്. ഫൈറ്റോക്കെമിക്കലുകളുടെയും ന്യൂട്രിയന്റുകളുടെയും കലവറയായ പച്ചക്കായ പോഷകഗുണമുള്ള പഴങ്ങളുടെ കൂട്ടത്തിൽ പ്രധാനിയായാണ് വിലയിരുത്തപ്പെടുന്നത്.
ഹൃദയാരോഗ്യം കാക്കും പച്ചക്കായ
ഹൃദ്രോഗങ്ങൾ അകറ്റാൻ മികച്ച ഉപാധിയായാണ് പച്ചക്കായ വിലയിരുത്തപ്പെടുന്നത്. പൊട്ടാസ്യത്തിന്റെ കലവറയാണ് പച്ചക്കായ എന്നതാണ് ഇതിന് കാരണം. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതും സോഡിയത്തിന്റെ അളവ് വർധിക്കുന്നതും മൂലമാണ് ഉയർന്ന സമ്മർദമുണ്ടാകുന്നത്. ശരീരത്തിൽ സോഡിയത്തിന്റെ അളവ് കൂടുന്നത് തടയാൻ പൊട്ടാസ്യം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ മതിയാകും.
ദഹനവും എളുപ്പം
ദഹനം എളുപ്പമാക്കുന്ന ഇലക്ട്രോലൈറ്റുകളാൽ സമൃദ്ധമാണ് പച്ചക്കായ. കൂ
ടാതെ പച്ചക്കായയിലെ സ്റ്റാർച്ച് ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയകളുടെ വളർച്ച എളുപ്പമാക്കും.
വണ്ണം കുറയ്ക്കണോ? അതിനും പച്ചക്കായ
വാഴപ്പഴത്തിലും പച്ചക്കായയിലുമൊക്കെ പൊതുവായി കാണപ്പെടുന്ന റെസിസ്റ്റന്റ് സ്റ്റാർച്ച് ഡയറ്ററി നാരുകളായും പ്രവർത്തിക്കുന്നതിനാൽ ഇത് പോലും വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കും. അതുകൊണ്ടു തന്നെ അമിത വണ്ണം നിയന്ത്രിക്കുന്നതിന് മികച്ച ഓപ്ഷൻ ആണ് പച്ചക്കായ.
പ്രമേഹവും നിയന്ത്രിക്കാം
നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണത്തിനും എത്ര സമയം കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാം എന്ന് നിർണയിക്കുന്നതിനുള്ള അളവ് ആണ് ഗ്ലൈക്കമിക് ഇൻഡക്‌സ്. ഗ്ലൈക്കമിക് ഇൻഡക്‌സ് 55ന് മുകളിലുള്ളവ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. പച്ചക്കായയ്ക്ക് ഗ്ലൈക്കമിക് ഇൻഡക്‌സ് 42 ആണ്. അതുകൊണ്ടു തന്നെ പച്ചക്കായ ഭക്ഷണത്തിലുൾപ്പെടുത്തിയാൽ പ്രമേഹം വർധിക്കുമെന്ന പേടി വേണ്ട.
ഇത്രയൊക്കെയാണെങ്കിലും പച്ചക്കായയ്ക്ക് ചില പാർശ്വഫലങ്ങളുണ്ടെന്നും പറയാതെ വയ്യ. ചിലരിൽ പച്ചക്കായ ചർമത്തിൽ അലർജിക്ക് കാരണമാകാറുണ്ട്. ഇത് കൂടാതെ ഗർഭിണികൾക്ക് പച്ചക്കായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനും പല ഡോക്ടർമാരും വിലക്കേർപ്പെടുത്താറുണ്ട്. അതുകൊണ്ട് പച്ചക്കായ മൂലം അലർജിയോ മറ്റ് അസ്വസ്ഥതളോ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടാൻ മടിക്കേണ്ട.