വ്യായാമം ചെയ്യുമ്പോൾ ഭക്ഷണവും വാം അപും ഒഴിവാക്കാറുണ്ടോ; അറിയണം, നിസാരമല്ല ഈ പിഴവുകൾ
|ഒരിക്കലും വെറും വയറ്റിൽ വ്യായാമം ചെയ്യരുതെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്
ഡൽഹി: ധൃതി പിടിച്ച് വ്യായാമത്തിന് പോകുമ്പോൾ ഒരുപക്ഷേ ഭക്ഷണം കഴിക്കാൻ മനപ്പൂർവം മറക്കും. ഇനി വ്യായാമം തുടങ്ങാൻ അൽപം വൈകിയാലോ വാം അപ് ചെയ്യാതെ നേരെ വ്യായാമത്തിലേക്ക് കടക്കുകയും ചെയ്യും. ഇതൊക്കെ നിസാര കാര്യങ്ങളായാവും നിങ്ങൾ കണക്കാക്കുന്നത്. എന്നാൽ പോഷകാഹാര വിദഗ്ധരുടെയും ഫിറ്റ്‌നസ് വിദഗ്ധരുടെയും അഭിപ്രായത്തിൽ ഇതെല്ലാം വലിയ കാര്യങ്ങളാണെന്ന് പറയുന്നു.
ഒരിക്കലും വെറും വയറ്റിൽ വ്യായാമം ചെയ്യരുതെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. അതും വ്യായാമത്തിന് മൂന്ന് നാല് മണിക്കൂർ മുമ്പെങ്കിലും ആഹാരം കഴിക്കണമെന്നും പോഷകാഹാര വിദഗ്ധർ പറയുന്നു.
'നിങ്ങൾ ഉണരുമ്പോൾ, രക്തത്തിലെ പഞ്ചസാര ഏറ്റവും താഴ്ന്ന നിലയിലായിരിക്കും. ഒരു പഴമോ ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ എന്തെങ്കിലും കഴിക്കുന്നത് നിങ്ങൾക്ക് ആവശ്യമായ ഉത്തേജനം നൽകും.' ക്ലീവ്ലാൻഡ് ക്ലിനിക്കിലെ ഡോ. കേറ്റ് പാറ്റൺ പറയുന്നു. വ്യായാമത്തിന് മുമ്പ് ഭക്ഷണം കഴിക്കുന്നത് ആവശ്യമായ ഊർജ്ജം നിങ്ങളുടെ ശരീരത്തിന് നൽകാൻ സഹായിക്കും. ഇത് പ്രധാനമാണെന്നും പാറ്റൺ അഭിപ്രായപ്പെടുന്നു.
വ്യായാമത്തിന് മുമ്പ് ഇവ കഴിക്കാം
ആപ്പിൾ
ഒരു പിടി അണ്ടിപ്പരിപ്പ്
പഞ്ചസാരയില്ലാത്ത പലഹാരങ്ങൾ
ശുദ്ധമായ തേങ്ങാവെള്ളം അല്ലെങ്കിൽ നാരങ്ങാവെള്ളം
വ്യായാമത്തിന് ശേഷം കഴിക്കേണ്ടത്
വർക്ക്ഔട്ട് പൂർത്തിയാക്കിയ ശേഷം ശരീരം ക്ഷീണിക്കുന്നതിനാൽ പോഷകാഹാരം കൂടുതലായി കഴിക്കുന്നത് പ്രധാനപ്പെട്ടതാണ്. 15-20 മിനിറ്റു വരെ വ്യായാമം ചെയ്ത് പൂർത്തിയാക്കിയ ശേഷം പ്രോട്ടീൻ നിറഞ്ഞ ലഘുഭക്ഷണം കഴിക്കുക. പേശി വേദന, മലബന്ധം, ഹൈഡ്രേഷനും എന്നിവ ഒഴിവാക്കാൻ സഹായിക്കും. വ്യായാമത്തിന് ശേഷം ഭക്ഷണം കഴിച്ചില്ലെങ്കിൽ നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകും. വ്യായാമം കഴിഞ്ഞ് എന്തെങ്കിലും കഴിക്കുകയൊ കുടിക്കുകയൊ ചെയ്യുന്നില്ലെങ്കിൽ ക്ഷീണം തോന്നുകയും ദേഷ്യം വരുകയും ചെയ്യുമെന്ന് പാറ്റൺ പറയുന്നു.
വ്യായാമത്തിന് ശേഷമുള്ള ലഘുഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം
പ്രോട്ടീൻ ഷേക്ക് അല്ലെങ്കിൽ ചോക്ലേറ്റ് പാൽ
പഴങ്ങളുടെ ഫ്‌ളേവർ അടങ്ങിയ യോഗർട്ട്
ചീസ്
പീനട്ട് ബട്ടർ
ആപ്പിൾ
വ്യായാമം ചെയ്യുന്നതിനുമുമ്പ് വാം-അപ്പ് ഒഴിവാക്കിയാൽ ?
നിങ്ങൾ കഠിനമായ വ്യായാമം ചെയ്യുകയാണെങ്കിൽ വാം അപ്പ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇത് ഒഴിവാക്കിയാൽ പരിക്കിന്റെ സാധ്യത വർധിപ്പിക്കുകയും പേശികൾ വേദനിക്കുകയും ചെയ്യും. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ സൗമ്യ ഡാൽമിയ തന്റെ ഇൻസ്റ്റാഗ്രാമിൽ ഓരോ വർക്കൗട്ടിന് മുമ്പും വാർമപ്പിൻറെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്. ട്രെഡ്മിൽ മാത്രമല്ല വാം അപ്പിന് സഹായിക്കുന്നത്. ഇതിന് പുറമെ നിങ്ങൾക്കും ചെറിയ രീതിയിലുള്ള വാം അപുകൾ ചെയ്യാമെന്ന് അവർ വ്യക്തമാക്കുന്നു.
വാം അപ് ചെയ്താലുള്ള ഗുണങ്ങൾ
ശരീരത്തിന് പരിക്കേൽക്കുന്നത് തടയുന്നു
പേശികളിലെ രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്നു
സന്ധികളുടെ ചലനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും