Health
ഇന്റർമിറ്റന്റ് ഫാസ്റ്റിങ് സ്ത്രീകളിൽ പ്രത്യുൽപാദന ഹോർമോണുകളെ ബാധിക്കുമെന്ന് പഠനം
Health

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് സ്ത്രീകളിൽ പ്രത്യുൽപാദന ഹോർമോണുകളെ ബാധിക്കുമെന്ന് പഠനം

Web Desk
|
29 Oct 2022 12:23 PM GMT

യുഐസി ന്യൂട്രിഷൻ പ്രൊഫസർ ക്രിസ്റ്റ വരാഡിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

അമിതവണ്ണം കുറയ്ക്കാൻ ഏറ്റവും ഫലപ്രദവും എളുപ്പമാർഗവുമായി വിലയിരുത്തപ്പെടുന്ന ഒന്നാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്. പ്രത്യേകം തയ്യാറാക്കിയ ഭക്ഷണപദാർഥങ്ങളുടെ ഒന്നും ആവശ്യമില്ലാത്ത, ഇഷ്ടമുള്ള ഭക്ഷണമെല്ലാം കഴിച്ചുകൊണ്ടുതന്നെ പിന്തുടരാവുന്ന ഒരു ഡയറ്റ് പ്ലാൻ എന്നതാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിനെ വേറിട്ടതാക്കുന്നത്. നിരവധി ന്യൂട്രിഷൻമാർ ഇത് നിർദേശിക്കാറുണ്ട്.

അതേസമയം ഇന്റർമിറ്റന്റ് ഫാസ്റ്റിങ് സ്ത്രീകളിലെ പ്രത്യുൽപാദന ഹോർമോണുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട് പറയുന്നത്. ചിക്കാഗോയിലെ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകർ അമിതവണ്ണത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് സ്ത്രീകളിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കണ്ടെത്തിയത്.

യുഐസി ന്യൂട്രിഷൻ പ്രൊഫസർ ക്രിസ്റ്റ വരാഡിയുടെ നേതൃത്വത്തിലുള്ള സംഘം, ആർത്തവവിരാമത്തിന് മുമ്പും ശേഷവും അമിതവണ്ണമുള്ള ഒരു കൂട്ടം സ്ത്രീകളിൽ എട്ട് ആഴ്ചയോളം ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതിയെക്കുറിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. 'വൈലി ഓൺലൈൻ ലൈബ്രറി' എന്ന ജേണലിൽ ഇവരുടെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Similar Posts