പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മധുരങ്ങള്‍
|പഞ്ചസാരയടക്കം പല മധുരങ്ങളും ആളുകളെ നിത്യരോഗിയാക്കുന്നവയാണ്
മധുരം കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവാണ്. എന്നാൽ എല്ലാ മധുരങ്ങളും ആരോഗ്യത്തിന് നല്ലതല്ലെന്ന തിരിച്ചറിവുള്ളതിനാൽ വിഷമത്തോടെ പലർക്കും മധുരത്തോട് നോ പറയേണ്ടി വരുന്നു. വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാരയടക്കം പല മധുരങ്ങളും ആളുകളെ നിത്യരോഗിയാക്കുന്നവയാണ്. ജീവൻ പോലും ഇല്ലാതാക്കുന്ന പ്രമേഹത്തെ പേടിച്ച് ഇനി മധുരത്തെ മുഴുവനായി ഒഴിവാക്കേണ്ട. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന മധുരങ്ങള്‍ ഇതൊക്കെയാണ്.
ഈന്തപ്പഴം
പ്രകൃതിദത്തമായ മധുരമാണ് ഈന്തപ്പഴം. ഫൈബറിന്റെ അളവ് വളരെയധികം അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ത്ഥമായ ഈന്തപ്പഴത്തിൽ പൊട്ടാസ്യം, അയണ്‍, മാംഗനീസ് എന്നീ പോഷകങ്ങളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട് . പ്രമേഹരോഗികള്‍ക്ക് മറ്റുള്ളവരെക്കാള്‍ ഊർജ നഷ്ടവും ക്ഷീണവും അനുഭവപ്പെടാം അതിനാൽ ഇതിന് പ്രതിവിധിയെന്നോണം ഈന്തപ്പഴം ഉപയോഗിക്കാവുന്നതാണ്.
തേൻ
പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. ചായയിൽ പഞ്ചസാരക്ക് പകരമായി ഉപയോഗിക്കാവുന്ന ഒന്നാണ് തേൻ. വിറ്റാമിനുകളാൽ സമ്പുഷ്ടമായ തേൻ സൗന്ദര്യ വർധക വസ്തുക്കളിലും ഉപയോഗിക്കാറുണ്ട്.
മധുര തുളസി
പഞ്ചസാരയെക്കാള്‍ മധുരമാണ് മധുര തുളസിക്ക്. ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി ശരീരത്തിൽ പ്രവർത്തിക്കുന്നത്. ഇത് രക്ത സമ്മർദ്ദം കുറക്കാൻ സഹായിക്കും.
ശർക്കര
പോഷക സമൃദ്ധമായ മലാസസ് അടങ്ങിയിട്ടുള്ള ശർക്കര പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോൾ, ശർക്കര രക്തത്തിലെ പഞ്ചസാരയുടെ നില പെട്ടെന്ന് ഉയർത്തില്ല