Health
ശ്രദ്ധിക്കുക...ഈ അഞ്ചു കാര്യങ്ങള്‍ നിങ്ങളുടെ സുന്ദര ചര്‍മത്തെ നശിപ്പിക്കും
Health

ശ്രദ്ധിക്കുക...ഈ അഞ്ചു കാര്യങ്ങള്‍ നിങ്ങളുടെ സുന്ദര ചര്‍മത്തെ നശിപ്പിക്കും

Web Desk
|
5 Jan 2022 5:24 AM GMT

ഉള്ളില്‍ തിളങ്ങുന്ന ചര്‍മം ആരോഗ്യകരമായ ജീവിതശൈലിയുടെ അടയാളം കൂടിയാണ്

നമുക്കെല്ലാവര്‍ക്കും സുന്ദരവും ആരോഗ്യകരവുമായ ചര്‍മം വേണം. ഉള്ളില്‍ തിളങ്ങുന്ന ചര്‍മം ആരോഗ്യകരമായ ജീവിതശൈലിയുടെ അടയാളം കൂടിയാണ്. ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നമ്മള്‍ പല തരത്തിലുള്ള സൗന്ദര്യ-ചര്‍മ സംരക്ഷണ രീതികള്‍ പിന്തുടരുന്നവരായിരിക്കും. എന്നാല്‍ വിവിധ ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്ന കാര്യങ്ങള്‍ എന്താണെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. നമ്മുടെ ചര്‍മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

1) സൂര്യപ്രകാശം


ചര്‍മത്തിന്റെ ഹൈപ്പര്‍പിഗ്മെന്റേഷന് കാരണമാകുന്ന റേഡിയേഷനുകളുടെ ഒരു കൂട്ടമാണ് സൂര്യപ്രകാശം. ഈ പ്രശ്‌നത്തിന് അള്‍ട്രാ വയലറ്റ് എ രശ്മികള്‍, ഇന്‍ഫ്രാറെഡ് രശ്മികള്‍ എന്നിവയൊക്കെ വില്ലനാവാറുണ്ട്. സൂര്യപ്രകാശം, ചര്‍മത്തിലെ ചുളിവുകള്‍, അലര്‍ജികള്‍, ടാന്‍ എന്നിവയ്ക്കും കാരണമാകുന്നു. സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് ബി രശ്മികള്‍ സ്‌കിന്‍ കാന്‍സറിന് കാരണമാകും.

2) പഞ്ചസാര


പഞ്ചസാര നമ്മുടെ ചര്‍മത്തിന് വില്ലനാവുന്നത് നാം ശ്രദ്ധിക്കാറില്ല. പഞ്ചസാര ഗ്ലൈക്കേഷന് കാരണമാകുന്നു. കൊളാജന്‍ ഫൈബറിന്റെ നാശം നേരത്തേയുള്ള വാര്‍ധക്യത്തിന് കാരണമാകുന്നു. പഞ്ചസാരയുടെ അമിതമായ ഉപയോഗം ഇന്‍സുലിന്റെ ഉല്‍പാദനം വര്‍ധിക്കുന്നതിനും മുഖക്കുരു അധികമാകുന്നതിനും കാരണമാകും.

3) സമ്മര്‍ദം


അമിതമായ സമ്മര്‍ദം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. സമ്മര്‍ദം,കോര്‍ട്ടിസോള്‍ പുറത്തുവിടുകയും ഇത് മുഖക്കുരു, മുടികൊഴിച്ചില്‍, കറുത്ത പാടുകള്‍, പെട്ടന്ന് പ്രായമാകല്‍ എന്നിവയ്ക്ക് കാരണമാകുന്നു. എക്‌സിമ, സോറിയാസിസ് തുടങ്ങിയ ചര്‍മ്മ രോഗങ്ങള്‍ കൂടാനും കാരണമാവുന്നു.

4) മലിനീകരണം


ചര്‍മ്മത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതിന് പിന്നിലെ പ്രധാന ഘടകം മലിനീകരണമാണ്. ഇത് കൊളാജന്‍, എലാസ്റ്റിന്‍ ഫൈബറുകളെ നശിപ്പിക്കുകയും നേരത്തെയുള്ള വാര്‍ധക്യത്തനും കാരണമാവുന്നു.

5.പുകവലി


ആരോഗ്യകരമായ ചര്‍മത്തിന് പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലത്.പുകവലി കൊളോജന്‍ നാരുകളെ നശിപ്പിക്കുകയും മുഖത്ത് കറുത്ത പാടുകള്‍, മുഖക്കുരു തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

Similar Posts