Health
മൂഡ് ഓഫ് ആയിരിക്കുകയാണോ? ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും
Health

മൂഡ് ഓഫ് ആയിരിക്കുകയാണോ? ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും

Web Desk
|
10 Nov 2022 3:29 AM GMT

ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ മൂഡ് തന്നെ മാറ്റിമറിക്കും

ചില സമയങ്ങളില്‍ ഒരു കാരണവുമില്ലാതെ സങ്കടം തോന്നാറില്ലേ...ഒന്നിനോടും ഒരു ഉത്സാഹവും തോന്നില്ല. വെറുതെ ചടഞ്ഞുകൂടിയിരിക്കാന്‍ തോന്നും. നമ്മുടെ മാനസികാവസ്ഥ തന്നെയാണ് ഇതിനു കാരണം. പോഷകാഹാരവും മാനസികാരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ മൂഡ് തന്നെ മാറ്റിമറിക്കും. മത്സ്യം, പരിപ്പ്, ധാന്യ പഴങ്ങൾ, ബെറി, പൈനാപ്പിൾ, വാഴപ്പഴം എന്നിവ ഒമേഗ -3 ഫാറ്റി ആസിഡിന്‍റെ മികച്ച ഉറവിടങ്ങളാണെന്ന് ന്യൂ ഡൽഹിയിലെ ഓഖ്‌ല റോഡിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സിലെ ഡയറ്ററ്റിക്‌സ് മേധാവി ദൽജിത് കൗർ പറയുന്നു. ഇതുകൂടാതെ തൈരിൽ നിന്നുള്ള പ്രോബയോട്ടിക്‌സ്, അച്ചാര്‍ തുടങ്ങിയവ മാനസികാവസ്ഥയ്ക്ക് മാത്രമല്ല, നല്ല ബാക്ടീരിയകൾ ഉത്പാദിപ്പിക്കാനും കുടലിനെ സഹായിക്കുന്നു. നല്ല പ്രോട്ടീൻ ഭക്ഷണത്തിന് പുറമേ കാപ്പിയും ഡാർക്ക് ചോക്ലേറ്റും നല്ലതാണ്.

പൈനാപ്പിൾ, മുട്ട, പാലുൽപ്പന്നങ്ങൾ, പരിപ്പ് (വാൽനട്ട്, പിസ്ത), മത്തങ്ങ വിത്തുകൾ, ഫ്ളാക്സ് സീഡ്, സൂര്യകാന്തി വിത്തുകൾ എന്നിവ കഴിക്കുന്നത് നിങ്ങളുടെ മൂഡ് തന്നെ മാറ്റും. വിത്തുകളിലും പഴങ്ങളിലും ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിനു നല്ലതാണ്. മത്സ്യവും ചിക്കനും കഴിക്കുന്നതും മാനസികാവസ്ഥ മാറ്റും.

വിറ്റാമിന്‍ ഡിയും ഒരു മൂഡ് ബൂസ്റ്ററാണ്. സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന വിറ്റാമിൻ ഡിയുടെ വർധനവാണ് വളരെ പ്രധാനപ്പെട്ട മൂഡ് ബൂസ്റ്റർ. ശരീരത്തിലെ കുറഞ്ഞ സെറോടോണിൻ മാനസികാവസ്ഥയെ സാരമായി ബാധിക്കുന്നു, ഇതിന് ആവശ്യമായ സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഒരു വ്യക്തി സങ്കടത്തിലായിരിക്കുന്ന സമയത്ത് ഭക്ഷണം കൊണ്ടു മാത്രം മൂഡ് മാറ്റാന്‍ കഴിയില്ലെന്നും ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിനൊപ്പം ഒരാൾ ധ്യാനത്തിലേര്‍പ്പെടുകയും സൂര്യപ്രകാശം ഏല്‍ക്കുകയും വേണമെന്ന് ഡയറ്റിറ്റ്ക്സ് ആന്‍ഡ് ന്യൂട്രീഷന്‍ കണ്‍സള്‍ട്ടന്‍റ് ഡോ.പ്രതീക്ഷ കദം പറഞ്ഞു.

Related Tags :
Similar Posts