Health
കുട്ടികളിലെ കോങ്കണ്ണ്: പ്രസവസമയത്ത് അമ്മമാർക്ക് ചെയ്യാനാവുന്നത്...
Health

കുട്ടികളിലെ കോങ്കണ്ണ്: പ്രസവസമയത്ത് അമ്മമാർക്ക് ചെയ്യാനാവുന്നത്...

Web Desk
|
9 Oct 2022 2:31 PM GMT

കുട്ടികൾക്കിടയിൽ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് കോങ്കണ്ണ്

കുട്ടികൾക്കിടയിൽ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് കോങ്കണ്ണ്. കോങ്കണ്ണ് മാറാൻ പലവിധ ചികിത്സാ രീതികൾ ഇന്ന് നിലവിലുമുണ്ട്. എന്നാൽ കുഞ്ഞുങ്ങളിൽ കോങ്കണ്ണ് വരാതിരിക്കാൻ അമ്മമാർക്ക് എന്തെങ്കിലും ചെയ്യാനാവുമോ? പ്രസവസമയത്ത് അമ്മ കഴിക്കുന്ന ഭക്ഷണങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ ഈ പ്രശ്‌നം ഒരു പരിധി വരെ ഒഴിവാക്കാനാവുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

കുഞ്ഞുങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തിനായി പ്രസവസമയത്ത് കഴിക്കാവുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

1.മധുരക്കിഴങ്ങ്

ബീറ്റ കരോട്ടിൻ ധാരാളമടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് മധുരക്കിഴങ്ങ്. കോശങ്ങളുടെ വളർച്ചക്ക് ആവശ്യമായ വൈറ്റമിൻ എ ഇവ ശരീരത്തിലെത്തിക്കുന്നു. കണ്ണിന്റെ കാഴ്ചയ്ക്ക് വൈറ്റമിൻ എ അത്യാവശ്യമാണ് എന്നതുകൊണ്ട് തന്നെ പ്രസവസമയത്ത് ഇവ കഴിക്കുന്നത് കുഞ്ഞുങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഫലപ്രദമാണ്. പ്രതിരോധശേഷി വർധിപ്പിക്കാനും മധുരക്കിഴങ്ങ് മികച്ചതാണ് എന്നതുകൊണ്ട് തന്നെ ഇത് അമ്മക്കും കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്യും.

2.പയർ വർഗ്ഗങ്ങൾ

മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് കേൾക്കാത്ത ആരുമുണ്ടാകില്ല. ശരീരത്തിനാവശ്യമായ പ്രോട്ടീൻ,ഫോളേറ്റ്,കാൽസ്യം,അയൺ എന്നിവയെല്ലാം ശരീരത്തിലെത്തിക്കാൻ പയർ വർഗ്ഗങ്ങൾക്ക് സാധിക്കും. പ്രഗ്നൻസി ഡയറ്റിൽ ഇവ ഉൾപ്പെടുത്തുന്നത് ഒരുപാട് അസുഖങ്ങൾ അകറ്റി നിർത്തുകയും കുഞ്ഞുങ്ങളുടെ വളർച്ചയെ മികച്ച രീതിയിൽ സ്വാധീനിക്കുകയും ചെയ്യും.

3.സാൽമൺ

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കലവറയാണ് സാൽമൺ പോലുള്ള മത്സ്യങ്ങൾ. നവജാതശിശുക്കളുടെ ഹൃദയത്തിന്റെ വളർച്ചയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും ഇവയ്ക്ക് വലിയ രീതിയിൽ സ്വാധീനം ചെലുത്താനാവും. വൈറ്റമിൻ ഡിയുടെ കലവറയാണ് സാൽമൺ. കുഞ്ഞുങ്ങളുടെ എല്ലുകളുടെ വളർച്ചക്കും ഇവ ഏറെ സഹായകമാണ്.

4.മുട്ട

ല്യൂട്ടെയ്ൻ,സിയാക്‌സാന്തിൻ എന്നിവ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്ന കരോട്ടിനോയിഡ്‌സ് ആണ്. നൈറ്റ് ബ്ലൈൻഡ്‌നെസ്സ്, വരണ്ട കണ്ണുകൾ എന്നിവയ്‌ക്കൊക്കെ ഇവയടങ്ങിയ ഭക്ഷണം ഡയറ്റിലുൾപ്പെടുത്തണം. മുട്ട ഇവയുടെ ഒരു പ്രധാന ശ്രോതസ്സാണ്. ഗർഭാവസ്ഥയിൽ കുഞ്ഞുങ്ങളുടെ കണ്ണിന്റെ പ്രവർത്തനത്തിന് വേണ്ട ഘടകങ്ങളെല്ലാം ഇവയിലൂടെ ലഭിക്കും.

ഈ ഭക്ഷണങ്ങൾ കൂടാതെ ചീര,കാരറ്റ്,ഓറഞ്ച്-മഞ്ഞ നിറങ്ങളിലുള്ള പഴങ്ങൾ,മത്തങ്ങ,ബീൻസ്,അവൊക്കാഡോ തുടങ്ങിയവയും കുഞ്ഞുങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

Similar Posts