Health
സ്കൂളുകള്‍ തുറക്കുന്നു; കുട്ടികള്‍ക്ക് കൊവിഡ് വരാതിരിക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
Health

സ്കൂളുകള്‍ തുറക്കുന്നു; കുട്ടികള്‍ക്ക് കൊവിഡ് വരാതിരിക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Web Desk
|
20 Sep 2021 10:26 AM GMT

കൊവിഡ് കാലത്തെ സ്കൂള്‍ ദിനങ്ങള്‍ എങ്ങനെയായിരിക്കുമെന്നതില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആശങ്കയുണ്ട്

കേരളത്തില്‍ നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കുകയാണ്. കൊവിഡ് കാലത്തെ സ്കൂള്‍ ദിനങ്ങള്‍ എങ്ങനെയായിരിക്കുമെന്നതില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആശങ്കയുണ്ട്.കൊവിഡുമൊത്ത് ജീവിക്കുമ്പോൾ സ്‌കൂളുകളിലും കുട്ടികളിലും മുന്‍പത്തേതില്‍ നിന്നും ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

കൊവിഡ് പ്രതിരോധത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതിരിക്കുക. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൊവിഡ് വരാതിരിക്കാന്‍ ഇക്കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്;

  • വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തിയാക്കുക
  • മാസ്ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം കര്‍ശനമാക്കുക
  • ദിവസവും കൊവിഡ് സ്ക്രീനിംഗ് നടത്തുക
  • സ്കൂളുകളില്‍ ഐസൊലേഷന്‍ മുറികള്‍ തയ്യാറാക്കുക.
  • ക്ലാസ് മുറികള്‍ വായു സഞ്ചാരമുള്ളതാക്കുക
  • രണ്ട് മീറ്റര്‍ അകലം എപ്പോഴും പാലിക്കുക
  • സ്കൂള്‍ ബസുകളില്‍ 50 ശതമാനം കുട്ടികളെ മാത്രം അനുവദിക്കുക
  • എല്ലാ ദിവസവും ക്ലാസുകള്‍ കഴിഞ്ഞാല്‍ സ്കൂള്‍ അണുവിമുക്തമാക്കുക
  • സ്കൂളുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക
  • വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക




Similar Posts