ഒരിക്കലും ചീകി വയ്ക്കാനാകാത്ത മുടി; അതായത് 'അൺകോമ്പബ്ൾ ഹെയർ സിൻഡ്രോം'
|വളരെ അപൂർവമായ ഈ അവസ്ഥയെ 'സ്പൺ ഗ്ലാസ് ഹെയർ' എന്നും പറയും. പ്രധാനമായും മുടി എല്ലാ ഭാഗങ്ങളിലേക്കും വളരുകയും മുടിയെ ഒരു തരത്തിലും ഒതുക്കി വെയ്ക്കാൻ കഴിയാത്തതുമായിരിക്കും
എല്ലാവരുടെയും സൗന്ദര്യത്തിന്റെ പ്രധാന ആകർഷണമായിരിക്കും അവരുടെ മുടി. സ്ട്രെയ്റ്റ് ചെയ്തും കളർ ചെയ്തും പല തരത്തിൽ മുടിയുടെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നവരാണ് നമ്മൾ. എന്നാൽ മുടി ചീകി വെയ്ക്കാനാവാത്ത അവസ്ഥയെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലൊരവസ്ഥയുണ്ടെന്ന് പറഞ്ഞാൽ നമ്മൾ വിശ്വസിക്കുമോ.. എന്നാൽ ഉണ്ട്...
അപൂർവങ്ങളിൽ അപൂർവമായ ഒരവസ്ഥയാണിത്. ലോകത്തിൽ ഏകദേശം 100 പേർക്കാണ് ഈ അവസ്ഥയുള്ളത്. ഇവർക്കൊരിക്കലും മുടിചീകി വയ്ക്കാൻ കഴിയില്ല. 'അൺകോമ്പബ്ൾ ഹെയർ സിൻഡ്രോം' എന്നാണ് ഈ അവസ്ഥയുടെ പേര്.
ജോർജിയയിലെ ലോക്ക്ലാൻ സാമ്പിൾസ് എന്ന 17 മാസം പ്രായമുള്ള കുഞ്ഞ് ഈ അപൂർവ ജനിതക രോഗവുമായാണ് ജനിച്ചത്. 2021 ജൂലൈയിൽ ഇൻസ്റ്റാഗ്രാം വഴിയാണ് ലോക്ക്ലാന്റെ അമ്മ കാറ്റലിൻ തന്റെ മകന്റെ അവസ്ഥയെ കുറിച്ച് മനസിലാക്കുന്നത്.
വളരെ അപൂർവമായ ഈ അവസ്ഥയെ 'സ്പൺ ഗ്ലാസ് ഹെയർ' എന്നും പറയും. പ്രധാനമായും മുടി എല്ലാ ഭാഗങ്ങളിലേക്കും വളരുകയും മുടിയെ ഒരു തരത്തിലും ഒതുക്കി വെയ്ക്കാൻ കഴിയാത്തതുമായിരിക്കും.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡാറ്റ അനുസരിച്ച്, ഈ അവസ്ഥ മൂന്ന് മാസം മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ബാധിക്കുന്നത്. എന്നാൽ ലോക്കലാന്റെ അവസ്ഥയിൽ വിഷമിക്കുന്നില്ലെന്ന് അമ്മ കാറ്റലിൻ സാമ്പിൾസ് ജാം പ്രസ്സിനോട് പറഞ്ഞു.
അൺകോമ്പബിൾ ഹെയർ സിൻഡ്രോമിന്റെ കാരണങ്ങൾ?
''ഹെയർ പ്രോട്ടീൻ നൽകുന്നതിന് കാറണമായ PAD13,TGM3, TCHH എന്നീ മൂന്ന് ജീനുകളുടെ പരിവർത്തനത്തിലണ്ടാവുന്ന ചില പ്രശ്‌നങ്ങൾ മുടിയിൽ ഇത്തരം അവസ്ഥകൾ ഉണ്ടാവാൻ ഇടയാക്കുന്നു. ഇവ തലയോട്ടിയിലെ രോമങ്ങളെ മാത്രമേ ബാധിക്കുകയുള്ളു. ചിലപ്പോള്‍ ഇവ കഷണ്ടിക്കും കാരണമാവാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
ചികിത്സ
ഈ അവസ്ഥക്ക് കൃത്യമായൊരു ചികിത്സ ഇല്ല. കുട്ടി വലുതാവുന്നതിനനുസരിച്ച് രോഗം ഭേതമാവുന്നു.
. മുടി ചീവുമ്പോൾ മൃതുവായ ചീപ്പുകൾ ഉപയോഗിക്കുക.
. മുടിക്കാവശ്യമായ ചികിത്സകൾ തേടുക.
. മുടിയെ കൂടുതൽ ഡ്രൈ ആവാതിരിക്കാൻ സൂക്ഷിക്കുക. തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.