Health
ബ്ലാക്ക് ഹെഡ്സ് ആണോ പ്രശ്നം? പരിഹാരമുണ്ട്
Health

ബ്ലാക്ക് ഹെഡ്സ് ആണോ പ്രശ്നം? പരിഹാരമുണ്ട്

Web Desk
|
14 April 2022 5:37 AM GMT

ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള എടുത്ത് അതിൽ ഒരു സ്പൂൺ തേൻ കലർത്തുക

പലരും അഭിമുഖീകരിക്കുന്ന ചര്‍മപ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. മൂക്കിനു ചുറ്റും മുഖത്തുമുള്ള ബ്ലാക്ക് ഹെഡ്സ് പലപ്പോഴും അസ്വസ്ഥതയുണ്ടാക്കും. പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ ബ്ലാക്ക് ഹെഡ്സിനെ പമ്പ കടത്താനാകും. ഇതാ ചില ടിപ്സുകള്‍.

ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള എടുത്ത് അതിൽ ഒരു സ്പൂൺ തേൻ കലർത്തുക. ഇനി ഈ മിശ്രിതം ബ്ലാക്ക്‌ഹെഡ്‌സ് ഉള്ള സ്ഥലത്ത് പുരട്ടി 15 മുതൽ 20 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്താൽ ബ്ലാക്ക് ഹെഡ്സിനെ ഒഴിവാക്കാനാകും.

ഒരു ടീസ്പൂൻ ബേക്കിങ് സോഡയിൽ രണ്ട് ടീസ്പൂൺ വെള്ളം കലർത്തി പേസ്റ്റ് രൂപത്തിലാക്കി ബ്ലാക്ക്ഹെഡ്സുകളിൽ പുരട്ടുക. 10-15 മിനിറ്റ് നേരം വച്ച ശേഷം ഇത് കഴുകിക്കളയുക. ഇത് ഒരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുകയും മുഖത്ത് നിന്ന് എണ്ണ ആഗിരണം ചെയ്യുകയും ചെയ്യുന്നു.

ഒരു സ്പൂൺ ഗ്രീൻ ടീ ടാഗോ ഇലകളോ എടുത്ത് വെള്ളത്തിൽ കലർത്തി പേസ്റ്റ് ആക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

നേന്ത്രപ്പഴത്തോലിന്‍റെ ഉൾഭാഗം ബ്ലാക്ക്‌ഹെഡ്‌സിന് മുകളിൽ പുരട്ടുന്നത് ഗുണം ചെയ്യും. ബ്ലാക്ക്ഹെഡ്സ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

ആന്‍റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ മഞ്ഞൾ ബ്ലാക്ക്‌ഹെഡ്‌സിന് ഫലപ്രദമാണ്. മഞ്ഞളിൽ വെളിച്ചെണ്ണ ആവശ്യത്തിന് ചേർത്ത് പേസ്റ്റ് തയ്യാറാക്കുക. ഇനി ഈ പേസ്റ്റ് മുഖത്ത് പുരട്ടി 10 മുതൽ 15 മിനിറ്റ് നേരം കഴുകി കളയുക. ഇത് ആഴ്ചയിൽ 2 മുതൽ 3 തവണ വരെ പ്രയോഗിക്കാവുന്നതാണ്.

Similar Posts