Health
vitamin d, health,health news
Health

വിറ്റാമിൻ ഡി ഗുളിക കഴിക്കുന്നത് ആത്മഹത്യാ പ്രവണത കുറക്കുന്നു; പുതിയ പഠനം

Web Desk
|
5 Feb 2023 3:52 PM GMT

അമേരിക്കയില്‍ വിമുക്ത സൈനികർക്കിടയിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ

വിഷാദരോഗമുള്ളവരിൽ വിറ്റാമിൻ ഡിയുടെ അളവ് കുറവാണെന്ന് പല ശാസ്ത്രീയ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. തലച്ചോറിന്റെ പല പ്രവർത്തനങ്ങൾക്കും വിറ്റാമിൻ ഡി പ്രധാനമാണ്.

പുതിയ പഠനപ്രകാരം വിറ്റാമിൻ ഡി കഴിക്കുന്നത് ആത്മഹത്യാ പ്രവണത കുറയ്ക്കുന്നു എന്നാണ് കണ്ടെത്തൽ. അമേരിക്കയില്‍ വിമുക്ത സൈനികർക്കിടയിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇതിനായി ലക്ഷക്കണക്കിന് ആളുകളിലാണ് പഠനം നടത്തിയത്. 2010നും 2018നും ഇടയിൽ ഒരിക്കലെങ്കിലും ആത്മഹത്യാശ്രമമോ അത്തരം പ്രവണതയോ കണ്ടുവന്നിരുന്നവരിലായിരുന്നു പഠനം. ഇത്തരം ആളുകളിൽ ആത്മഹത്യാ പ്രവണത 44ശതമാനത്തോളം കുറഞ്ഞതായാണ് കണ്ടെത്തൽ.

ആരോഗ്യത്തിന് ഒരു പ്രധാന വില്ലനായി മാറിയിരിക്കുകയാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. അസ്ഥികള്‍ മുതല്‍ രോഗപ്രതിരോധശേഷി വരെയുള്ള ആരോഗ്യാവസ്ഥകളില്‍ വിറ്റാമിന്‍ ഡി ഒരു പ്രധാന പങ്കുവഹിക്കുന്നു. ശരീര വേദന, മുടികൊഴിച്ചിൽ, ഹൃദയാഘാതം തുടങ്ങി പല അസുഖങ്ങൾക്കും, ഇപ്പോൾ കണ്ടെത്തുന്ന പ്രധാന കാരണം വിറ്റാമിന്‍ ഡിയുടെ കുറവാണ്.

ശരീരത്തിനു സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഏക വിറ്റാമിനാണ് ഡി. ശരീരത്തിന് ആവശ്യമുളള വിറ്റാമിൻ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തിൽ നിന്നും. ഭക്ഷണത്തിൽ നിന്ന് ഭൂരിഭാഗവും മാംസാഹാരത്തിൽ നിന്നാണ് ലഭിക്കുന്നത്.

Related Tags :
Similar Posts