Health
കൈവണ്ണം കുറയ്ക്കണോ? ഇതാ അഞ്ച് വഴികള്‍
Health

കൈവണ്ണം കുറയ്ക്കണോ? ഇതാ അഞ്ച് വഴികള്‍

Web Desk
|
14 Oct 2022 10:32 AM GMT

വസ്ത്രധാരണത്തിലും മറ്റും ആത്മവിശ്വാസം കുറക്കുന്ന ഒന്നാണ് കൈവണ്ണം

കൈവണ്ണം കാരണം ബുദ്ധിമുട്ടുന്ന ഒരുപാടാളുകള്‍ നമുക്കിടയിലുണ്ട്. വസ്ത്രധാരണത്തിലും മറ്റും ആത്മവിശ്വാസം കുറക്കുന്ന ഒന്നാണ് കൈവണ്ണം. ഇത് കുറക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. കൈവണ്ണം മാത്രമല്ല ശരീരത്തിലെ ഒരു പ്രത്യക ഭാഗത്ത് മാത്രം വണ്ണം കുറക്കുക എന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ നിങ്ങളുടെ കൈവണ്ണം കുറക്കാം

1.പുഷ് അപ്

കൈകള്‍ക്ക് ആരോഗ്യവും രൂപഭംഗിയും ലഭിക്കുന്നതിന് പുഷ് അപ് ചെയ്യുന്നത് വളരെ നല്ലതാണ്. പുഷ് അപ് ചെയ്യുന്നതിലൂടെ കൈകള്‍ ക്ക് കൂടുതൽ സമ്മർദ്ദം നൽകാൻ കഴിയും. തറയിൽ മുട്ടുകുത്തി ശരീരം നിവർത്തിയാണ് പുഷ് അപ് ചെയ്യേണ്ടത്. ശരീരത്തിന്റെ ഭാരം കൈകളിലും മുട്ടിലും മാത്രമാകുന്നത് കൈവണ്ണം കുറയാൻ സഹായിക്കും. കൂടുതൽ പ്രയോജനം ലഭിക്കുന്നതിന് ദിവസം 10-15 പുഷ് അപ് ചെയ്യുക.നെഞ്ചിലേയും കൈകളിലേയും പേശികൾക്ക് ബലവും ഭംഗിയും ലഭിക്കാൻ ഇത് സഹായിക്കും

2.ട്രെയാങ്കിൾ പുഷ് അപ്

അമേരിക്കൻ കൗൺസിൽ ഓൺ എക്സർസൈസിന്റെ അഭിപ്രായത്തിൽ ട്രെയാങ്കിൾ പുഷ് അപ് ആണ് കൈവണ്ണം കുറയ്ക്കാനുള്ള ഏറ്റവും മികച്ച വ്യായാമം.പുഷ് അപ് തന്നെ കുറച്ച് വ്യത്യസ്തമായ രീതിയിൽ ചെയ്യുന്നതാണിത്. പുഷ് അപ് പൊസിഷനിൽ ഇരുന്ന് കൈകൾ പ്രധാനമായി കൈ വിരലുകൾ പേര് പോലെ നിലത്ത് ത്രികോണാകൃതിയിൽ വക്കുക. കൈകൾക്ക് പരമാവധി സമ്മർദം നൽകിക്കൊണ്ട് വേണം ചെയ്യാൻ. എല്ലാ ദിവസവും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ആഴ്ചയിൽ മൂന്നു ദിവസം വീതം ചെയ്യണം.

3.ട്രസെപ്സ്

പുറം തിരിഞ്ഞിരുന്ന് പേരു സൂചിപ്പിക്കും പോലെ ഉറപ്പുള്ള ബെഞ്ചിൽ കൈകൾ സ്ഥാപിച്ച് മെല്ലെ ഉയരുകയും താഴുകയും ചെയ്യുന്നതാണ് ട്രസെപ്സ്. 8-9 തവണ തുടർച്ചയായി ചെയ്യണം.

4.ഭുജംഗം

ഭുജംഗം എന്നാൽ പാമ്പ് എന്നാണ് അർഥം. പാമ്പ് പത്തി വിടർത്തി നിൽക്കുന്ന രീതിയെ അനുകരിച്ചു ചെയ്യുന്ന യോഗാസനമായതുകൊണ്ടാണ് ഇതിനെ ഭുജംഗ ശാസനം അഥവാ സർപ്പാസനം എന്നു പറയുന്നത്. ശരീരം മുഴുവൻ തളർത്തിയിടുക. സാവകാശം ശ്വാസം അകത്തേക്കു വലിച്ചുകൊണ്ട് കൈകൾ നിലത്തമർത്താതെ നെഞ്ചും,തോളും,തലയും നിലത്തുനിന്നുയർത്തി തല കഴിയുന്നതും പിറകോട്ടു വച്ച് മുകളിലേക്കു നോക്കുക. പൊക്കിൾ വരെയുള്ള ഭാഗമേ ഉയർത്താവു. മൂന്നോ നാലോ സെക്കൻഡ് സമയം ഇങ്ങനെ നിന്ന ശേഷം സാവകാശം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് തല താഴ്ത്തി പൂർവസ്ഥിതിയിലേക്കു മടങ്ങി വന്നു കിടക്കുക.


Similar Posts