വണ്ണം കുറയ്ക്കണോ? എങ്കിൽ നന്നായി ഉറങ്ങിക്കോളൂ
|മൂന്ന്-നാല് മണിക്കൂർ ഉറങ്ങുന്നവരുടെ വയറിലെ കൊഴുപ്പ് 10 ശതമാനം വര്‍ദ്ധിക്കും
അമിതവണ്ണം പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. വണ്ണം കുറയ്ക്കാൻ പലരും പല മാർഗങ്ങളും പരീക്ഷിച്ച് നോക്കാറുണ്ട്. വ്യായാമത്തിനും ഭക്ഷണശൈലിയ്ക്കും ഒപ്പം അമിതവണ്ണം കുറയ്ക്കാൻ മറ്റു പല കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. നന്നായി ഉറങ്ങിയാൽ അമിതവണ്ണം കുറയ്ക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അങ്ങനെയുണ്ട്. അമിതവണ്ണം കുറയ്ക്കാൻ ഉറങ്ങുന്നത് നല്ലതാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം അനിവാര്യമാണ്. ശരിയായ രീതിയിലുള്ള ഉറക്കശൈലി തുടർന്നാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ഉറക്കക്കുറവ് മൂലം ശരീരഭാരം കൂടുക, അമിത വണ്ണം തുടങ്ങി നിരവധി ബിദ്ധിമുട്ടകള്‍ അനുഭവപ്പെടാം. ഉറക്കം കുറയുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ശരീരഭാരം കുറയ്ക്കുന്നവർ ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങണം. ഉറങ്ങാതിരിക്കുമ്പോള്‍ അനാവശ്യമായി കൂടുതല്‍ കലോറി ശരീരത്തില്‍ പ്രവേശിക്കും. മൂന്ന്-നാല് മണിക്കൂർ ഉറങ്ങുന്നവരുടെ വയറിലെ കൊഴുപ്പ് 10 ശതമാനം വര്‍ദ്ധിക്കുമെന്നും ഉറങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ പൊതുവെ കൂടുതല്‍ കലോറി ഉള്ള ഭക്ഷണമാണ് തെരഞ്ഞെടുക്കാറുള്ളതെന്നുഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. മാത്രമല്ല ശ്രദ്ധക്കുറവ്, ഉത്സാഹക്കുറവ് എന്നിവ വ്യായാമം ചെയ്യാനുള്ള ആവേശം കുറയ്ക്കുകയും ഇത് പതിയെ ശരീരഭാരം കൂടാന്‍ കാരണമാകുകയും ചെയ്യും.
ഉറക്കമില്ലായ്മ അമിതമായി വണ്ണം കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഉറക്കം ഇല്ലാതാകുമ്പോൾ ശരീരത്തിന് അമിതമായി ഊർജ്ജം ആവശ്യമായി വരാറുണ്ട്. ഇത് സ്വാഭാവികമായും മധുരമുള്ള ആഹാരങ്ങൾ കഴിക്കാൻ ശരീരത്തിന് ആസക്തി വരുത്തും. അങ്ങനെ അമിതമായി മധുരുമുള്ളതും കലോറി കൂടിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും.
ശരിയായ ഉറങ്ങുന്നതിലൂടെ അധിക കലോറി എരിച്ചുകളയാൻ ശരീരത്തെ സഹായിക്കും. നന്നായി ഉറങ്ങുമ്പോൾ, ശ്വസനവും രക്തചംക്രമണവും പോലുള്ള ശരിയായ പ്രവർത്തനങ്ങൾ നിലനിർത്താൻ കഴിയും. ഇത് മെറ്റബോളിസം നിരക്ക് വർദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ ഒരു മെറ്റബോളിസം നിരക്ക് ഫിറ്റ്നസ് നിലനിർത്താൻ അത്യാവശ്യമാണ്. നല്ല ഉറക്കം മെറ്റബോളിസത്തെ ശരിയാക്കും. നല്ല ഉറക്കം ആരോഗ്യത്തിന് മാത്രമല്ല മനസിലും വളരെ പ്രധാനമാണ്. സ്ട്രെസ് കുറയ്ക്കാൻ ഇത് ഏറെ സഹായിക്കും.