എന്താണ് പിക്കി ഈറ്റിംഗ്? കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
|കൊച്ചുകുട്ടികള്‍ക്ക് ഒരു പ്രത്യേക തരം ഭക്ഷണത്തോട് ഇഷ്ടവും അനിഷ്ടവും ഉണ്ടാകുന്നത് സാധാരണമാണ്
പലപ്പോഴും മാതാപിതാക്കളെ വട്ടം ചുറ്റിക്കുന്ന കാര്യമാണ് കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുക എന്നത്. കൊച്ചുകുട്ടികള്‍ക്ക് ഒരു പ്രത്യേക തരം ഭക്ഷണത്തോട് ഇഷ്ടവും അനിഷ്ടവും ഉണ്ടാകുന്നത് സാധാരണമാണ്. അവര്‍ വലുതാകുന്നതിന് അനുസരിച്ച് ചില ഭക്ഷണങ്ങളോട് വിമുഖത കാണിക്കുന്നു. അതേ സമയം അവരുടെ പ്രിയപ്പെട്ട ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാനും സാധിക്കില്ല. ചില സമയങ്ങളില്‍ അവര്‍ തങ്ങളുടെ മാനസികാവസ്ഥയോ അഭിരുചിയോ അനുസരിച്ച് ഭക്ഷണം ഒഴിവാക്കുന്നു. ഈ അവസ്ഥയാണ് പിക്കി ഈറ്റിംഗ്.
മിക്ക കുട്ടികളിലും പിക്കി ഈറ്റിംഗ് കണ്ടുവരുന്നുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ജങ്ക് ഫുഡുകള്‍ തുടങ്ങിയവയാണ് ഇത്തരം കുട്ടികളുടെ പ്രിയ ഭക്ഷണം. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
സമ്മര്‍ദ്ദരഹിതമാക്കുക
കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോള്‍ ഒരിക്കലും സമ്മര്‍ദ്ദം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വെള്ളത്തിന് പുറമേ ലഘുഭക്ഷണസമയത്ത് കുഞ്ഞിന് ചെറിയ ഭക്ഷണങ്ങള്‍ നല്‍കാവുന്നതാണ്.
സ്ഥിരവും രസകരവുമായ ഭക്ഷണക്രമം നിലനിര്‍ത്തുക
വ്യത്യസ്ത രീതികളില്‍ ഒരേ ഭക്ഷണം വിളമ്പാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ നിങ്ങളുടെ കുട്ടിക്ക് അവരുടേതായ രസകരമായ ഭക്ഷണം ഉണ്ടാക്കി നല്‍കാവുന്നതാണ്. ഫുഡ് ആര്‍ട് പരീക്ഷിക്കാവുന്നതാണ്.
കുഞ്ഞിനെ ഒപ്പം കൂട്ടുക
നിങ്ങളുടെ കുട്ടിയുടെ താല്‍പര്യം അനുസരിച്ച് ഭക്ഷണം തയ്യാറാക്കുന്നതിന് ശ്രദ്ധിക്കണം. അതിന് വേണ്ടി ഷോപ്പിംഗിന് കുഞ്ഞിനെ കൂടെ കൊണ്ടുപോകുക. പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കാന്‍ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
കുട്ടിയുടെ വളര്‍ച്ച നിരീക്ഷിക്കുക
കുട്ടിയുടെ ദൈനംദിന ഭക്ഷണത്തിന്‍റെ അളവ് ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടിയുടെ ഉയരവും ഭാരവും ഒരു വളര്‍ച്ചാ ചാര്‍ട്ടില്‍ രേഖപ്പെടുത്താവുന്നതാണ്.
കുട്ടികളോടൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക
കുട്ടികളോടൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണസമയത്ത് ടെലിവിഷന്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മുഴുവന്‍ കുടുംബത്തിനും ഒരുമിച്ച് ഭക്ഷണം വിളമ്പുക. ഓരോ സമയത്തും നിങ്ങളുടെ കുട്ടി ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമെങ്കിലും ഉള്‍പ്പെടുത്തിക്കൊണ്ട് സമീകൃത ഭക്ഷണം നല്‍കുന്നത് തുടരുക.
'ഹാപ്പി കിഡ്'- പേരുപോലെത്തന്നെ കുട്ടികളുടെ സന്തോഷമാണത്.. ഏത് പ്രായത്തിലുമുള്ള കുഞ്ഞുമേനിക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍... ഒപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും, രക്ഷിതാക്കളുടെ മനസ്സറിഞ്ഞ സെലക്ഷനും...
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ
Website: www.happykid.in
Instagram: www.instagram.com/happykidbabycare/
Facebook: www.facebook.com/happykidbabycare