Health
എല്ലുകളുടെ ആരോഗ്യത്തിനായി ആർത്തവവിരാമമായ സ്ത്രീകള്‍ ചെയ്യേണ്ടത്
Health

എല്ലുകളുടെ ആരോഗ്യത്തിനായി ആർത്തവവിരാമമായ സ്ത്രീകള്‍ ചെയ്യേണ്ടത്

Web Desk
|
9 Nov 2022 8:33 AM GMT

പേശികളെയും എല്ലിനെയും ബലപ്പെടുത്താൻ വ്യായാമം ആവശ്യമാണ്

ഒരു സ്ത്രീക്ക് ഹോർമോൺ വ്യതിയാനമുണ്ടാകുന്ന സമയമാണ് ആർത്തവവിരാമം. ഈ സമയത്ത് സ്ത്രീകളിൽ അസ്വസ്ഥത, ഉത്കണ്ഠ, ഹോർമോൺ തകരാറുകൾ എന്നീ ലക്ഷണങ്ങള്‍ കാണാറുണ്ട്. ഇൻഡസ് ഹെൽത്ത് പ്ലസ് പ്രിവന്റീവ് ഹെൽത്ത് കെയർ സ്പെഷ്യലിസ്റ്റും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ അമോൽ നെയ്ക്കാവാഡി പറയുന്നതനുസരിച്ച് ആർത്തവവിരാമത്തിന് ശേഷം ഒരു സ്ത്രീയുടെ ഹൃദയധമനികളുടെയും അസ്ഥികളുടെയും ആരോഗ്യം ക്ഷയിക്കുന്നു.

പരിഹാരങ്ങള്‍

1. കൂടുതൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

എല്ലുകളെ ആരോഗ്യത്തിന് കാൽസ്യം ആവശ്യമാണ്. ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, മത്സ്യം, ഓറഞ്ച് ജ്യൂസ്എന്നിവ കാൽസ്യത്തിന്റെ ഉറവിടങ്ങളാണ്.

2. വ്യായാമം ചെയ്യുക

പേശികളെയും എല്ലിനെയും ബലപ്പെടുത്താൻ വ്യായാമം ആവശ്യമാണ്. ടെന്നീസ് കളിക്കുക, ജോഗിംഗ്, നടത്തം, നൃത്തം എന്നിവ പേശികളെയും എല്ലിനെയും ബലപ്പെടുത്താൻ സഹായിക്കും. സ്ട്രെങ്ത് ആന്റ് ബാലൻസ് വ്യായാമങ്ങളും നല്ലതാണ്.

3. വിറ്റാമിൻ ഡി

ദിവസവും 20 മിനിറ്റ് വെയിലുകൊള്ളുന്നതിലൂടെ നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ കഴിയും. വിറ്റാമിൻ ഡി ഉപയോഗിച്ച് ശരീരത്തിന് കാൽസ്യം ആഗിരണം ചെയ്യാൻ കഴിയും.

4. മരുന്നുകൾ പരിശോധിക്കുക

സ്റ്റിറോയിഡുകൾ, സ്തനാർബുദ ചികിത്സകൾ, തൈറോയ്ഡ് മരുന്നുകൾ എന്നിവ അസ്ഥിയുടെ ബലം നഷ്ടമാക്കാൻ കാരണമാകും.

5. ഈസ്ട്രജൻ ചികിത്സ

അണ്ഡാശയത്തിൽ ഉത്പാദിപ്പിക്കുന്ന ഹോർമോണായ ഈസ്ട്രജൻ അസ്ഥികളുടെ പുനരുജ്ജീവനത്തെ തടയാൻ സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ് തടയുന്നതിനുള്ള ഒരു ചികിത്സയാണിത്. ആർത്തവവിരാമ സമയത്ത് നഷ്ടപ്പെട്ട ഈസ്ട്രജൻ വീണ്ടും ശരീരത്തിൽ നിറയ്ക്കുന്നതിലൂടെ കാൽസ്യം ആഗിരണം ചെയ്യാനും സംഭരിക്കാനുമുള്ള ശരീരത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നു. "കഠിനമായ ആർത്തവവിരാമ ലക്ഷണങ്ങളുള്ളവർക്കും ഓസ്റ്റിയോപൊറോസിസിന് അപകടസാധ്യതയുള്ള സ്ത്രീകൾക്കും മാത്രമാണ് ഈസ്ട്രജൻ തെറാപ്പി നിർദ്ദേശിക്കുന്നത്," എന്ന് നെയ്ക്കാവാഡി പറയുന്നു.

6. അനാരോഗ്യകരമായ വസ്തുക്കൾ ഒഴിവാക്കുക

പുകവലിയും മദ്യപാനവും ഒഴിവാക്കുക. പുകവലി അസ്ഥികളെ സംരക്ഷിക്കുന്ന ഈസ്ട്രജന്റെ ഉത്പാദനം കുറയ്ക്കുന്നു. മദ്യം എല്ലുകളെ തളർത്തുകയും വീണ് എല്ലുപൊട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

Similar Posts