ഭക്ഷണം കഴിച്ചയുടൻ പല്ല് തേക്കാമോ? കാരണമറിയാം
|ദിവസവും രണ്ടുനേരമെങ്കിലും ബ്രഷ് ചെയ്യണമെന്നാണ് ദന്തഡോക്ടർമാർ പറയുന്നത്
പല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നത് ആരോഗ്യകരമായ ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യമാണ്. ദിവസവും രണ്ടുനേരമെങ്കിലും ബ്രഷ് ചെയ്യണമെന്നാണ് ദന്തഡോക്ടർമാർ പറയുന്നത്. എന്നാൽ പല്ല് എപ്പോൾ തേക്കണമെന്നതും പ്രധാനപ്പെട്ടൊരു കാര്യമാണ്.. ഏതൊക്കെ സന്ദർഭങ്ങളിൽ ബ്രഷ് ചെയ്യരുതെന്ന് നോക്കാം..
ഭക്ഷണം കഴിച്ചയുടൻ...
ഭക്ഷണം കഴിച്ചയുടൻ പല്ല് തേക്കരുതെന്ന് ദന്തഡോക്ടറായ ഡോ സുരീന സെഹ്ഗാൾ പറയുന്നു. ഭക്ഷണം കഴിക്കുന്നത് മൂലം വായയിൽ അസിഡിറ്റിക്ക് കാരണമാകുന്നു. ഈ സമയത്ത് ബ്രഷ് ചെയ്യുന്നത് പല്ലുകളുടെ ഇനാമലിനെ ദുർബലപ്പെടുത്തുകയും ചെയ്യും. ഇതുമൂലം പല്ലുകൾ പെട്ടന്ന് കേടുവരാൻ സാധ്യതയുണ്ട്. ഉമിനീർ ആസിഡുകളെ നിർവീര്യമാക്കുകയും വായയെ അതിന്റെ സാധാരണ പിഎച്ച് നിലയിലേക്ക് തിരികെ കൊണ്ടുവന്നതിന് ശേഷം മാത്രം ബ്രഷ് ചെയ്യുക. ഭക്ഷണം കഴിച്ച് കുറഞ്ഞത് അരമണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞ് ബ്രഷ് ചെയ്യുന്നതാണ് നല്ലതെന്നും ദന്ത ഡോക്ടർമാർ ശിപാർശ ചെയ്യുന്നു.
ഛർദിച്ച ശേഷം ...
ഛർദിച്ച ഉടൻ തന്നെ ബ്രഷ് ചെയ്യുന്നത് ഒഴിവാക്കണം. ഛർദിക്ക് ശേഷം വായയിൽ ആമാശത്തിൽ നിന്നുള്ള ആസിഡുകൾ വന്നുചേരും. ഈ സമയത്ത് ബ്രഷ് ചെയ്യുന്നത് ഈ ആസിഡുകൾ വായക്ക് ചുറ്റും വ്യാപിക്കുകയും ഇനാമൽ ദുർബലപ്പെടാൻ കാരണമാകുകയും ചെയ്യും.
ഛർദിക്ക് ശേഷം 30 മിനിറ്റെങ്കിലും കഴിഞ്ഞതിന് ശേഷം മാത്രം ബ്രഷ് ചെയ്യുന്നതാണ് നല്ലതെന്നും ഡോക്ടർമാർ പറയുന്നു. ഈ സമയത്ത് വായയുടെ പിഎച്ച് നില സാധാരണ നിലയിലേക്ക് എത്തുകയൊള്ളൂ...
കാപ്പി കുടിച്ച ശേഷം...
കാപ്പി കുടിക്കാൻ ഇഷ്ടമുള്ളവരാണ് ഒട്ടുമിക്ക പേരും. കാപ്പി വായയുടെ പിഎച്ച് അളവ് കുറയ്ക്കുകയും അസിഡിറ്റിക്ക് കാരണമാകുകയും ചെയ്യും. കാപ്പി കുടിച്ച ഉടൻ ബ്രഷ് ചെയ്യുന്നത് ഇനാമലിന് കേടുപാടുകൾ വരുത്തും. കാപ്പി കുടിച്ചതിന് ശേഷം വെള്ളം ഉപയോഗിച്ച് വായ കഴുകാനും ബ്രഷ് ചെയ്യുന്നതിന് മുമ്പ് ഏകദേശം 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ കാത്തിരിക്കാനും ഡോക്ടർമാർ നിർദേശിക്കുന്നു.