Health
ഭക്ഷണം ആവിയിൽ വേവിച്ചാലുള്ള ഗുണങ്ങള്‍?
Health

ഭക്ഷണം ആവിയിൽ വേവിച്ചാലുള്ള ഗുണങ്ങള്‍?

Web Desk
|
9 Jan 2023 3:09 AM GMT

വറുക്കുകയോ കൃത്യമ ഫ്‌ളേവറുകൾ ഉപയോഗിച്ച് വേവിക്കുകയോ ചെയ്യുമ്പോൾ ഭക്ഷണത്തിന്‍റെ സ്വാഭാവിക ഗുണങ്ങള്‍ നഷ്ടപ്പെടാൻ കാരണമാകുന്നു

ആവിയിൽ വേവിച്ചെടുക്കുന്ന ഭക്ഷണം എത്ര പേർക്കിഷ്ടമാണ്? എത്രത്തോളാം നാം കഴിക്കാറുണ്ട്? പ്രത്യേകിച്ചും പച്ചക്കറികൾ. പച്ചക്കറികൾ ആവിയിൽ വേവിക്കുമ്പോൾ അതിന്റെ ഗുണങ്ങളൊന്നും നഷ്ടപ്പെടുന്നില്ല എന്നതാണ് പ്രധാനം. മറ്റു പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. കൊളസ്‌ട്രോൾ കുറയ്ക്കുന്നു

കൊഴുപ്പ് കൂടിയ അട്ടിറച്ചി അല്ലെങ്കിൽ പന്നിയിറച്ചി പോലുള്ളവ ആവിയിൽ വേവിക്കുമ്പോൾ അതിലെ കൊഴുപ്പ് ഇളകിപ്പോകാൻ സഹായിക്കുന്നു. ഇത്തരത്തിൽ കൊഴുപ്പ് കുറക്കുനന്ത് കൊളസ്‌ട്രോൾ കുറക്കുന്നതിന് കാരണമാകുന്നു.

2. രുചി നിലനിർത്തുന്നു

പച്ചക്കറികൾ ആവിയിൽ വേവിക്കുന്നതിലൂടെ അതിന്റെ സ്വാഭാവിക ഗുണങ്ങളെ നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ നന്നായി വേവുകയും ചെയ്യുന്നു. അതിലെ ഫൈബറും നിറവും രുചിയും നിലനിർത്താനും ആവിയിൽ വെന്ത പച്ചക്കറികൾക്കാവുന്നു.

3. വിറ്റാമിനുകളും ധാതുക്കളും നിലനിർത്തുന്നു

പച്ചക്കറികൾ വറുക്കുകയോ മറ്റു കൃത്യമ ഫ്‌ളേവറുകൾ ഉപയോഗിച്ച് വേവിക്കുകയോ ചെയ്യുമ്പോൾ അതിന്റെ വിറ്റുമിനുകള്‍ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ആവിയിൽ വേവിക്കുമ്പോൾ ഇതൊന്നും നഷ്ടപ്പെടുന്നില്ല എന്നതാണ് പ്രത്യേകത. വിറ്റാമിൻ ബി, റൈബോഫ്‌ലേവിൻ, തയാമിൻ, നിയാസിൻ, ബയോട്ടിൻ, ബി 12, പാന്റോതെനിക് ആസിഡ്, വിറ്റാമിൻ സി തുടങ്ങിയ വിറ്റാമിനുകളും കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും നിലനിർത്താൻ ആവിയിൽ വേവിച്ച ഭക്ഷണങ്ങൾക്കാവുന്നു.

4. പാചകം എളുപ്പത്തിലാക്കുന്നു

ആവിയിൽ ഭക്ഷണം വേവിക്കുന്നത് പാചകം എളുപ്പമാക്കുന്നു. കൂടുതൽ സമയവും ഊർജവും ലാഭിക്കാൻ സഹായിക്കുകയും എണ്ണയോ, മറ്റു പുകയോ ഒന്നും ഇല്ലാത്തതിനാൽ അടുക്കള വൃത്തിയായിരിക്കാനും സഹായിക്കുന്നു.

Similar Posts