ആരോഗ്യകരമായ ജീവിതവും സമീകൃതാഹാരവും
|എന്താണ് കഴിക്കുന്നത്? എപ്പോഴാണ് കഴിക്കുന്നത്? കൃത്യമായ അളവില്‍ ആണോ നാം കഴിക്കുന്നത്?എന്നിവയെക്കുറിച്ചെല്ലാം നമുക്ക് കൃത്യമായ ബോധ്യമുണ്ടാവണം. ആരോഗ്യത്തിന് ആവശ്യമായത് കൃത്യമായ അളവില്‍ കൊടുക്കാനാണ് നാം ശ്രമിക്കേണ്ടത്. അതാണ് നമ്മുടെ സമീകൃതാഹാരം.
ഇന്നത്തെ തലമുറയിലെ എല്ലാവരുടെയും പ്രധാന ഭക്ഷണമാണ് പിസ, ബര്‍ഗര്‍ മുതലായവ. ഇതെല്ലാം എന്താണ്? ആരോഗ്യകരമല്ലാത്ത നമ്മുടെ ഭക്ഷണരീതിയിലെ പ്രധാന വില്ലന്മാര്. നമ്മുടെ ആരോഗ്യം പരിഗണിച്ച് ഭക്ഷണം കഴിക്കാനും ഒരു രീതി ഉണ്ടെന്ന് നാം മനസ്സിലാക്കണം, അതായത് എന്താണ് കഴിക്കുന്നത്? എപ്പോഴാണ് കഴിക്കുന്നത്? കൃത്യമായ അളവില്‍ ആണോ നാം കഴിക്കുന്നത്?എന്നിവയെക്കുറിച്ചെല്ലാം നമുക്ക് കൃത്യമായ ബോധ്യമുണ്ടാവണം. ആരോഗ്യത്തിന് ആവശ്യമായത് കൃത്യമായ അളവില്‍ കൊടുക്കാനാണ് നാം ശ്രമിക്കേണ്ടത്. അതാണ് നമ്മുടെ സമീകൃതാഹാരം.
അതിന് അഞ്ച് ഘടകങ്ങളാണ് പ്രധാനമായും ഉള്ളത്:
1. വെള്ളം: ഒരു ദിവസം രണ്ടു മുതല്‍ രണ്ടര ലിറ്റര്‍ ശുദ്ധജലം കുടിക്കണം
2. പച്ചക്കറികള്‍: ആരോഗ്യകരമായ ഭക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളാണ് പച്ചക്കറികള്‍. ചീര, മുരിങ്ങയില, കക്കിരി, ഉള്ളി, വഴുതന മുതലായവ ഇവയില്‍ ഉള്‍പ്പെടുന്നു
3. പഴങ്ങള്‍: മൂന്നുനേരവും ഏതെങ്കിലും പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. പഴങ്ങള്‍ ഫ്രഷ് ആയി കഴിക്കുന്നതാണ് ഉത്തമം. പഴങ്ങളില്‍ അന്നജവും ലവണാംശങ്ങളും വൈറ്റമിനും ആന്റി ഓക്സൈഡുകളും അടങ്ങിയിട്ടുണ്ട്. പഴങ്ങള്‍ ജ്യൂസ് ആകുമ്പോള്‍ ഇവ നഷ്ടപ്പെടുന്നു.
4. പ്രോട്ടീന്‍: സമീകൃതാഹാരത്തിലെ പ്രധാന കണ്ണിയാണ് പ്രോട്ടീന്‍. മാംസ്യത്തിനായി എല്ലാവര്ക്കും ഉപയോഗിക്കാന്‍ പറ്റിയ ആഹാരപദാര്‍ഥങ്ങള്‍ ആണ് ഇറച്ചി, മത്സ്യം, മുട്ട, തൈര് എന്നിവ. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് മാംസ്യത്തിനു വേണ്ടി സോയാബീന്‍, കടല, അണ്ടിപ്പരിപ്പ് തുടങ്ങിയ ഏത് നട്സും ഉപയോഗിക്കാം
5.അന്നജവും കൊഴുപ്പും: ഊര്‍ജ്ജത്തിന്റെ പ്രധാന കലവറ ഇവയാണ്. ഇവ ശാരീരിക അധ്വാനത്തിന് അനുസരിച്ച് വ്യക്തികള്‍ക്ക് ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. ധാന്യങ്ങളുടെ കൂടെ പയറുവര്‍ഗ്ഗങ്ങള്‍ ചേര്‍ക്കുമ്പോഴാണ് സമ്പൂര്‍ണ മാംസ്യം ആവുന്നത്.
ഈ അഞ്ച് ഘടകങ്ങളും കൃത്യമായ അളവില്‍ ശരീരത്തില്‍ എല്ലാ ദിവസവും എത്തിയിരിക്കണം
സമീകൃതാഹാരത്തിന്റെ ഗുണങ്ങള്‍:
1. ശരീരഭാരം നിയന്ത്രിക്കുന്നു: ശരീരഭാരം നിയന്ത്രിക്കാന്‍ സമീകൃതാഹാരം സഹായിക്കുന്നു, ഇതില്‍ പ്രധാന ഘടകം കാര്‍ബോഹൈഡ്രേറ്റ് ആണ്. ഇത് ഭാരം നിയന്ത്രിക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നു.
2. രോഗത്തെ തടയുന്നു: സമീകൃതാഹാരം കഴിക്കുന്നതുമൂലം അവശ്യപോഷകങ്ങള്‍ രോഗപ്രതിരോധ വ്യവസ്ഥയെ ത്വരിതപ്പെടുത്തുകയും കൂടാതെ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, സിങ്ക്, ഇരുമ്പ് എന്നിവയുടെ അഭാവം രോഗപ്രതിരോധത്തിന് ബുദ്ധിമുട്ടുണ്ടാക്കും. സമീകൃതാഹാരത്തിലൂടെ ഇവയെല്ലാം പരിഹരിക്കുന്നു.
3. നന്നായി ഉറങ്ങാന്‍ സഹായിക്കുന്നു: ഉറക്കക്കുറവ് തലച്ചോറിനെ ബാധിക്കും. കൂടാതെ മന്ദത തോന്നുക, ഊര്‍ജം കുറയുക എന്നിവ ഉണ്ടാവാതിരിക്കാന്‍ നല്ല ഭക്ഷണശീലം വേണം. മോശം ഭക്ഷണശീലം ആശയത്തില്‍ അസഡിറ്റി, മലബന്ധം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഒമേഗ ത്രി ഫാറ്റി ആസിഡ് ബ്രെയിന്‍ പ്രവര്‍ത്തനത്തിന് അനുയോജ്യമായ വസ്തുവാണ്. ഇവ സാല്‍മണ്‍, വാല്‍നട്ട് കിവി, അവോക്കാഡോ എന്നിവയില്‍ അടങ്ങിയിരിക്കുന്നു. നമ്മുടെ ഓര്‍മയും പഠനവും മെച്ചപ്പെടാന്‍ ഇവ നമ്മെ സഹായിക്കുന്നു. വ്യക്തവും പ്രവര്‍ത്തനക്ഷമവുമായ തലച്ചോറിനും രോഗപ്രതിരോധ ശേഷിക്കും സമീകൃതാഹാരം നമ്മുടെ ജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് നാം ഉറപ്പാക്കുക