'മകൻ പാർലമെന്റിൽ ആക്രമണം നടത്തുന്നത് ടിവിയിലൂടെ കണ്ടു, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലണം'; മനോരഞ്ജനെ തിരിച്ചറിഞ്ഞ് പിതാവ്
|സ്വന്തം നിലക്കാണ് പാർലമെന്റിൽ എത്തിയതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി
ന്യൂഡൽഹി: മകൻ ലോക്സഭയിൽ എം.പിമാർക്കിടയിലേക്ക് അതിക്രമിച്ച് കയറിയത് ടിവിയിലൂടെയാണ് കണ്ടതെന്ന് പ്രതിയായ മനോരഞ്ജന്റെ പിതാവ് ദേവരാജ്. അറസ്റ്റിലായ മനോരഞ്ജന്‍ മൈസൂരു വിജയനഗര സ്വദേശിയാണ്. മനോരഞ്ജന്‍ ഒരു പാർട്ടിയുമായി ബന്ധമില്ലെന്നും ബംഗളൂരുവിലേക്കാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പുറപ്പെട്ടതെന്നും പിതാവ് പറഞ്ഞു. 'മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തൂക്കി കൊല്ലണം. അവൻ സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ സ്ഥിരമായി വായിക്കാറുണ്ട്. പതിവായി ഡൽഹി ഉൾപ്പടെയുള്ള സ്ഥലത്തേക്ക് പോവാറുണ്ട്. എഞ്ചീനിയറിംഗ് ബിരുദധാരിയായ മകൻ നല്ല ബുദ്ധിമാനാണ്'..ദേവരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭക്കുള്ളിൽ പ്രതിഷേധിച്ച രണ്ടാമത്തെയാളായ സാഗർ ശർമയും മൈസുരു സ്വദേശിയാണ്.
എന്നാൽ സ്വന്തം നിലക്കാണ് പാർലമെന്റിൽ എത്തിയതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി.ഒരു സംഘടനയുമായും ബന്ധമില്ലെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഫോറൻസിക് സംഘം പാർലമെന്റിലെത്തി സാമ്പിളുകൾ ശേഖരിച്ചു.ഇവർ സന്ദർശക ഗാലറിയിൽ നിന്ന് എംപിമാർ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്തുചാടുകയായിരുന്നു. ഇവരെ എം.പിമാർ കീഴടക്കുകയായിരുന്നു. സഭക്ക് അകത്തും പുറത്തും ഒരേ സമയം പ്രതിഷേധം നടന്നിരുന്നു. പാർലമെന്റിനകത്തും പുറത്തും കളർസ്മോക്ക് സ്പ്രേ കത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീ അടക്കം രണ്ടുപേരാണ് പാർലമെന്റിന് പുറത്ത് പിടിയിലായത്.അമോൽ ഷിൻഡെ,നീലം എന്നിവരെയാണ് പാർലമെന്റിന് പുറത്ത് നിന്ന് പിടികൂടിയത്.
അതിനിടെ അക്രമികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പി പാർലമെന്ററികാര്യ മന്ത്രിക്ക് വിശദീകരണം നൽകി. കുടക് എം.പി പ്രതാപ് സിംഹയാണ് വിശദീകരണം നൽകിയത്. സാഗർശർമ്മയുടെ പാസിൽ ഒപ്പിട്ടത് ബി.ജെ.പി എം.പിയായ പ്രതാപ് സിംഹയായിരുന്നു.ലോക്സഭാ സ്പീക്കർക്ക് ഉടൻ വിശദീകരണം നൽകും.
കുടകിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പേരിലാണ് ഇവരുടെ പാസിൽ ഒപ്പിട്ടിരിക്കുന്നത്.രാജ്യത്തെ കരിനിയമങ്ങൾ പിൻവലിക്കണമെന്നും തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടിയെന്നും അക്രമികൾ മുദ്രാവാക്യം മുഴക്കിയിരുന്നു. സുരക്ഷാവീഴ്ചയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാർ രംഗത്തെത്തി. അതിനിടെ, സന്ദർശക പാസ്സ് നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്കി.
ബുധനാഴ്ച ഉച്ചക്ക് 1.02ന് സീറോ അവറിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. രണ്ടുപേർ പൊതു ഗ്യാലറിയിൽ നിന്ന് ചേമ്പറിലേക്ക് ചാടിയെന്നും ലോക്സഭയിലെ അംഗങ്ങൾ അവരെ പിടികൂടാൻ ശ്രമിച്ചുവെന്നും ആ സമയം സഭയിലുണ്ടായിരുന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സഭക്ക് അകത്തും പുറത്തും ഒരേ സമയം പ്രതിഷേധം നടന്നിരുന്നു. പാർലമെന്റിനകത്തും പുറത്തും കളർസ്മോക്ക് സ്പ്രേ കത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീ അടക്കം രണ്ടുപേരാണ് പാർലമെന്റിന് പുറത്ത് പിടിയിലായിരുന്നു. സംഭവത്തിൽ ഹരിയാന,കർണാടക,മഹാരാഷ്ട്ര പൊലീസും അന്വേഷണം നടത്തുന്നുണ്ട്. പ്രതികളുടെ സ്വദേശം കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
കുടകിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പേരിലാണ് ഇവരുടെ പാസിൽ ഒപ്പിട്ടിരിക്കുന്നത്. രാജ്യത്തെ കരിനിയമങ്ങൾ പിൻവലിക്കണമെന്നും തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടിയെന്നും അക്രമികൾ മുദ്രാവാക്യം മുഴക്കിയതായും വിവരമുണ്ട്. സംഭവത്തെ തുടർന്ന്, സന്ദർശക പാസ്സ് നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്കി.