hindi
hindi
ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിലെ നികുതി ഇളവിൽ പഠനം; മന്ത്രിതലസമിതി യോഗം ഇന്ന്
|19 Oct 2024 1:30 AM GMT
അവശ്യ സാധനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുന്നത് സമിതി പരിശോധിക്കും
ന്യൂഡൽഹി: ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനുള്ള നികുതി ഇളവ് പഠിക്കാനുള്ള മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് സമിതി രൂപീകരിച്ചത്. ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, ബംഗാൾ, കർണാടക, കേരളം തുടങ്ങി 13 സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ അംഗങ്ങളാണ്. അവശ്യ സാധനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുന്നത് സമിതി പരിശോധിക്കും. യോഗത്തിൽ പങ്കെടുക്കുവാനായി കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ ഡൽഹിയിൽ എത്തി.