India
The Supreme Court will deliver its verdict on Monday in petitions against withdrawal of special status of Jammu and Kashmir
India

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: സുപ്രിംകോടതി തിങ്കളാഴ്ച വിധിപറയും

Web Desk
|
7 Dec 2023 5:47 PM GMT

കേന്ദ്ര സർക്കാർ നടപടിക്കെതിരായ 23 ഹരജികളാണു കോടതി വിധിപറയാനിരിക്കുന്നത്

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരായ ഹരജികളിൽ വിധി പറയാൻ സുപ്രിംകോടതി. തിങ്കളാഴ്ചയാണ് കോടതി വിധിപറയാനിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാകും കേന്ദ്ര സർക്കാരിനു നിർണായകമായ കേസിൽ വിധിപറയുക.

ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളഞ്ഞ മോദി സർക്കാർ നടപടിയുടെ സാധുതയാണ് സുപ്രിംകോടതി പരിശോധിച്ചത്. കേന്ദ്ര നടപടിക്കെതിരായ 23 ഹരജികളാണു കോടതി പരിഗണനയ്‌ക്കെടുത്തത്. ഇതിനെതിരെ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലം നിലനിൽക്കില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Summary: The Supreme Court will deliver its verdict on Monday in petitions against withdrawal of special status of Jammu and Kashmir

Similar Posts