ചുമരുകള്‍ പൊള്ളിയടരുന്ന വീട്ടില്‍ ഇനിയെന്തിന് താമസിക്കണം?
|താമസം തുടങ്ങി താമസിയാതെ കാണാം, തറനിരപ്പില്‍ നിന്ന് രണ്ടടി ഉയരത്തില്‍ ഈര്‍പ്പം നില്‍ക്കുന്നതും ചുമര്‍ പൊള്ളിയടര്‍ന്ന് പൊളിഞ്ഞുവീഴുന്നതും. ബാത്റൂമില്‍ നിന്നുള്ള ലീക്കാണോ, വാഷ്ബേസില്‍നിന്നുള്ള ലീക്കാണോ, വീട്ടുകാരനും വീട്ടുകാരിയും ചുറ്റും നടന്ന് പരിശോധിക്കും.
ഒരു വീട് പലരുടെയും സ്വപ്നമാണ്. ആകെയുള്ള സമ്പാദ്യവും അതിലേക്ക് കടവും ലോണും എല്ലാം കൂട്ടിച്ചേര്‍ത്താണ് ആ സ്വപ്നം നമ്മള്‍ സാക്ഷാത്കരിക്കാനിറങ്ങുന്നത്. എന്നാല്‍ ഒരു വീട് നിര്‍മിക്കുമ്പോള്‍ എന്താണ് ആദ്യം ശ്രദ്ധിക്കേണ്ടതെന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അത് തറയിടല്‍ തന്നെയാണ്. കരിങ്കല്ലുകൊണ്ടും ചെങ്കല്ലുകൊണ്ടും വീടിന് തറയിടും, ബെല്‍റ്റ് വാര്‍ത്തിടും. കാരണം ഉറപ്പുള്ള ഒരു അടിത്തറ ഉണ്ടെങ്കിലേ വീട് ഉറപ്പുള്ളതാകൂ. കാരണം ആ അടിത്തറയാണ് മുകളിലേക്ക് ഉയരുന്ന വീടിന്‍റെ എല്ലാ ഭാരവും താങ്ങുന്നത്.
എന്നിട്ടാ സ്വപ്നഭവനം ഉയര്‍ന്നാലോ... താമസം തുടങ്ങി താമസിയാതെ കാണാം, തറനിരപ്പില്‍ നിന്ന് രണ്ടടി ഉയരത്തില്‍ ഈര്‍പ്പം നില്‍ക്കുന്നതും ചുമര്‍ പൊള്ളിയടര്‍ന്ന് പൊളിഞ്ഞുവീഴുന്നതും. ബാത്റൂമില്‍ നിന്നുള്ള ലീക്കാണോ, വാഷ്ബേസില്‍നിന്നുള്ള ലീക്കാണോ, വീട്ടുകാരനും വീട്ടുകാരിയും ചുറ്റും നടന്ന് പരിശോധിക്കും.
തറനിര്‍മാണത്തിന് ഉപയോഗിച്ച വെട്ടുകല്ല് തറനിരപ്പില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുത്തതാണ് ചുമരിലെ നനവിന് കാരണം. ഈ ഈര്‍പ്പം നിലനിന്നതുകൊണ്ടാണ് ചുമര്‍ പൊള്ളിയടര്‍ന്നത്. വീടുനിര്‍മിക്കുമ്പോള്‍ ഈ പ്രശ്നം ഇല്ലാതാക്കാനാണ് തറ നിര്‍മിക്കുമ്പോള്‍ വെട്ടുകല്ലിന് മുകളില്‍ പലരും പ്ലിന്ത് ബീം ഉപയോഗിക്കുന്നത്. രണ്ടുതരത്തില്‍ ഈ പ്ലിന്ത് ബീം നിര്‍മിക്കാം. ചിലര്‍ തറനിര്‍മാണത്തിലിടുന്ന ബെല്‍റ്റിന്‍റെ സ്ഥാനത്ത് ഉപയോഗിക്കും. ചില ആളുകള്‍ തറയുടെ ഏറ്റവും മുകളിലായും പ്ലിന്ത് ബീം ഉപയോഗിക്കും. Damp-proof Protection അഥവാ DPC treatment എന്നാണ് ഈ പ്രക്രിയയ്ക്ക് പേര്.
ഈ പൊട്ടിപ്പൊളിയലിനും ഈര്‍പ്പത്തിനും പിന്നില്‍ രണ്ട് കാരണമാണുള്ളത്. ഒന്ന് താഴെ നിന്നുള്ള ഈര്‍പ്പം വലിച്ചെടുക്കുന്നതും. വീട് പണിക്ക് ഉപയോഗിക്കുന്ന കല്ല്, മണല് എന്നിവയില്‍ ഉപ്പിന്‍റെ അംശം കടന്നിട്ടുണ്ടെങ്കില്‍ അത് താഴേക്ക് ഇറങ്ങിവരുന്നതും. ഈ രണ്ട് സാധ്യതയെയും ഇല്ലാതാക്കുകയാണ് damp-proof Protection.
മാത്രമല്ല, തറനിര്‍മിക്കുമ്പോള്‍ damp-proof Protection ചെയ്താലും വീട് നിര്‍മാണത്തിന് ഉപയോഗിക്കുന്ന കല്ലിലോ മണലിലോ ഉപ്പിന്‍റെ അംശമില്ലെന്ന് ഉറപ്പുവരുത്തേണ്ടതും അതുകൊണ്ടുതന്നെ ആവശ്യമാണ്. കല്ലില്‍ ഉപ്പിന്‍റെ സാന്നിധ്യം കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെങ്കിലും ഒന്നോ രണ്ടോ കല്ലിലെങ്കിലും ഉപ്പിന്‍റെ അംശം ഉണ്ടായാല്‍ അതുവഴി ഈര്‍പ്പം താഴേക്കിറങ്ങി വീടിന്‍റെ മൊത്തം ഭംഗിപോകാന്‍ അതുമതിയാകും. എന്നാല്‍ തറയിട്ടുവെച്ച് വീട് നിര്‍മിക്കാന്‍ ഒരുപാട് കാലതാമസം വരുത്തുന്ന ചിലരുണ്ട്. അല്ലെങ്കില്‍ കല്ലും മണലും ഇറക്കിയിട്ട് പണി തുടങ്ങാതിരിക്കുന്നവര്‍. ഇങ്ങനെയുള്ള കേസുകളില്‍ മഴയും വെയിലും കൊണ്ട് കല്ലിലെയും മണ്ണിലെയും ഉപ്പിന്‍റെ അംശം നശിച്ചുപോകാന്‍ സാധ്യതയുണ്ട് എന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
വീടുവെക്കുമ്പോള്‍ നിര്‍ബന്ധമായും damp-proof ചെയ്യേണ്ടുന്ന ചില സ്ഥലങ്ങളുണ്ട്. വാട്ടര്‍ ലെവല്‍ കൂടുതലായ സ്ഥലങ്ങളാണ് അതിലൊന്ന്. സാധാരണ മഴയാണ് ലഭിച്ചതെങ്കിലും ആ സ്ഥലത്തെ കിണറിലെ വെള്ളം പെട്ടെന്ന് ഉയരുന്നുണ്ടെങ്കില്‍ അത് വാട്ടര്‍ ലെവല്‍ കൂടിയ സ്ഥമാണ് എന്ന് മനസ്സിലാക്കാം. ചെരിഞ്ഞ പ്ലോട്ടുകള്‍, വയല്‍ നികത്തിയ ഇടങ്ങള്‍, പഴയ കാലത്ത് വെള്ളം ഒഴുകിപ്പോയിരുന്ന പിന്നീട് സ്ഥലമായി മാറിയ ഇടങ്ങള്‍ എന്നിവിടങ്ങളിലൊക്കെ വീടുവെക്കുകയാണെങ്കില്‍ നിര്‍ബന്ധമായും DPCഡബിള്‍ ലെയര്‍ പ്രൊട്ടക്ഷന്‍ തന്നെ എടുക്കണം.
DPC ചെയ്യുക എന്ന് വെച്ചാല്‍ ആ പ്രത്യേക സര്‍ഫസിനെ മൊത്തം കവര്‍ ചെയ്യുക എന്നതാണ്. അതുകൊണ്ടുതന്നെ സ്കില്‍ഡ് അപ്ലിക്കേഷനെക്കാളും പ്രാധാന്യം ഇവിടെ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ക്വാളിറ്റിയാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്:
പ്രജീഷ് എന്‍.വി ചന്ദ്രന്‍
പ്രൊജക്ട് മാനേജര്‍, wytfox ഇൻഡസ്ട്രീസ്
FOR MORE DETAILS
Contact : +91 9037703727 , +91 97459 29393
WHATSAPP : https://wa.me/919037703727
YOUTUBE : https://www.youtube.com/@wytfox
INSTA : https://www.instagram.com/wytfoxofficial
ഫേസ്ബുക് : https://www.facebook.com/Wytfoxofficial
കൂടുതല്‍ അറിയാന്‍ വീഡിയോ കാണാം: