യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; നാലുപേർ മരിച്ചു
|യാത്രക്കാര്‍ ബോഗികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നും സംശയമുണ്ട്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാല് മരണം. 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് 2.37ഓടെയാണ് സംഭവം. യുപിയിലെ ഗോണ്ട റെയില്‍വെ സ്റ്റേഷന് സമീപമാണ് ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസിൻ്റെ ഏതാനും ബോഗികൾ പാളം തെറ്റിയത്. യാത്രക്കാര്‍ ബോഗികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നും സംശയമുണ്ട്.
ബുധനാഴ്ച രാത്രി 11.35ന് ചണ്ഡീഗഢ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്നു.ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ മോട്ടിഗഞ്ച്-ജിലാഹി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് പാളം തെറ്റിയത്. 15904 നമ്പര്‍ ട്രെയിന്‍റെ 12 കോച്ചുകളിൽ, എസി കമ്പാർട്ടുമെൻ്റിൻ്റെ നാല് കോച്ചുകൾ ജുലാഹി റെയിൽവേ സ്റ്റേഷന് ഏതാനും കിലോമീറ്റർ മുമ്പ് പാളം തെറ്റുകയായിരുന്നു. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
ഉടന്‍ അപകടസ്ഥലത്തെത്തി പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.