കനത്ത മഴ; മിസോറാമിൽ ക്വാറി തകർന്ന് 15 മരണം
|നിരവധിപേർ ക്വാറിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഐസ്വാൾ: മിസോറാം തലസ്ഥാനമായ ഐസ്വാളിൽ ക്വാറി തകർന്ന് 10 തൊഴിലാളികൾ മരിച്ചു. നിരവധിപേർ ക്വാറിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഐസ്വാളിന്റെ തെക്കൻ മേഖലയിൽ മെൽത്തൂമിന്റെയും ഹ്ലിമെന്റെയും ഇടയിൽ രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്.
STORY | 10 dead, several missing as stone quarry collapses in Mizoram amid rains
— Press Trust of India (@PTI_News) May 28, 2024
READ: https://t.co/3q7ZQlauvz
VIDEO:
(Full video available on PTI Videos - https://t.co/dv5TRAShcC) pic.twitter.com/iYVVMBiUnS
10 മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കനത്ത മഴ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. കനത്ത മഴയെ തുടർന്ന് പല പ്രദേശങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ദേശീയപാത 6 മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ടതിനാൽ ഐസ്വാൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് പൂർണമായി ഒറ്റപ്പെട്ടിരിക്കുകയാണ്.
കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സർവീസുകളല്ലാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് അറ്റ് ഹോം അനുവദിച്ചിട്ടുണ്ട്.