India
10 Dead, Over 10 Trapped As Stone Quarry Collapses in Mizoram
India

കനത്ത മഴ; മിസോറാമിൽ ക്വാറി തകർന്ന് 15 മരണം

Web Desk
|
28 May 2024 7:57 AM GMT

നിരവധിപേർ ക്വാറിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഐസ്വാൾ: മിസോറാം തലസ്ഥാനമായ ഐസ്വാളിൽ ക്വാറി തകർന്ന് 10 തൊഴിലാളികൾ മരിച്ചു. നിരവധിപേർ ക്വാറിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഐസ്വാളിന്റെ തെക്കൻ മേഖലയിൽ മെൽത്തൂമിന്റെയും ഹ്ലിമെന്റെയും ഇടയിൽ രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്.

10 മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കനത്ത മഴ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. കനത്ത മഴയെ തുടർന്ന് പല പ്രദേശങ്ങളിലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ദേശീയപാത 6 മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ടതിനാൽ ഐസ്വാൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് പൂർണമായി ഒറ്റപ്പെട്ടിരിക്കുകയാണ്.

കനത്ത മഴയെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സർവീസുകളല്ലാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് അറ്റ് ഹോം അനുവദിച്ചിട്ടുണ്ട്.

Similar Posts