ബി.ജെ.പി നേതാവിന്റെ കാർ ആക്രമിച്ചുവെന്ന് ആരോപിച്ച് 100 കർഷകർക്കെതിരെ രാജ്യദ്രോഹ കേസ്
|കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായ സമരത്തിനിടെയാണ് രണ്‍ബീര്‍ ഗാങ്വായുടെ കാറിനു നേരെ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്
ബി.ജെ.പി നേതാവും ഹരിയാന ഡെപ്യൂട്ടി സ്പീക്കറുമായ രണ്‍ബീര്‍ ഗാങ്വായുടെ കാര്‍ ആക്രമിച്ചുവെന്ന് ആരോപിച്ച് 100 കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹ കേസ്. ഹരിയാനയിലെ സിര്‍സ ജില്ലയില്‍ ജൂലൈ 11നാണ് സംഭവമുണ്ടായത്. അന്ന് തന്നെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രാജ്യദ്രോഹ കുറ്റത്തിന് പുറമേ കൊലപാതക ശ്രമവും കര്‍ഷകര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കര്‍ഷക നേതാക്കളായ ഹര്‍ചരണ്‍ സിങ്, പ്രഹ്ളാദ് സിങ് തുടങ്ങിയവരുടെ പേരുകള്‍ എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായ സമരത്തിനിടെയാണ് രണ്‍ബീര്‍ ഗാങ്വായുടെ കാറിനു നേരെ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രസര്‍ക്കാരിനെതിരേ സമരം നടത്തുന്ന കര്‍ഷക സംഘടനകളിലൊന്നായ സംയുക്ത കിസാന്‍ മോര്‍ച്ച, കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹം ചുമത്തി കേസെടുത്ത നടപടിയെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വാസ്തവവിരുദ്ധവും ബാലിശവും കെട്ടിച്ചമച്ചതുമായ കുറ്റങ്ങളാണ് കര്‍ഷകര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. രാജ്യദ്രോഹകുറ്റം കൊളോണിയല്‍ കാലത്തെ നിയമമാണെന്നും ഇതില്‍ പുനരാലോചന വേണമെന്നും സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയിരുന്നു.