തഞ്ചാവൂരില്‍ ഉത്സവത്തിനിടെ 11 പേര്‍ വൈദ്യുതാഘാതമേറ്റു മരിച്ചു
|കാളിമാട് ക്ഷേത്രത്തിൽ രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം
തഞ്ചാവൂര്‍: തഞ്ചാവൂരിൽ ക്ഷേത്രോത്സവത്തിനിടെ 11 രണ്ടു കുട്ടികളടക്കം രണ്ടു പേർ ഷോക്കേറ്റ് മരിച്ചു. കാളിമാട് ക്ഷേത്രത്തിൽ രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം. പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
#WATCH | At least 10 people died after a temple car (of chariot festival) came in contact with a live wire in the Thanjavur district in Tamil Nadu pic.twitter.com/F4EdBYb1gV
— ANI (@ANI) April 27, 2022
94ാമത് അപ്പര്‍ ഗുരുപൂജയോടനുബന്ധിച്ച്(അയ്യപ്പോത്സവം) ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തില്‍ വന്‍ജനാവലി ഉണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുത്ത ഭക്തർ ക്ഷേത്ര രഥം തെരുവിലൂടെ വലിക്കുന്നതിനിടെ വൈദ്യുതിക്കമ്പി രഥത്തിൽ കുടുങ്ങുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇതോടെ 2 കുട്ടികളടക്കം 11 പേർക്ക് വൈദ്യുതാഘാതമേറ്റു. ഇവരെല്ലാം സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ പരിക്കേറ്റ മറ്റ് നിരവധി പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.അപകട സ്ഥലത്ത് വെള്ളമുണ്ടായിരുന്നത് ദുരന്തത്തിന്‍റെ ആഴം കൂട്ടി.
#UPDATE | As of now, 10 people died & 15 others suffered injuries after a temple car (of chariot festival) came in contact with a live wire in the Thanjavur district. FIR was registered in the matter: V Balakrishnan, Inspector General of Police, Central Zone, Tiruchirappalli pic.twitter.com/oM5YBGcyE6
— ANI (@ANI) April 27, 2022