![12-Year-Old Girl Raped In UP, 2 Arrested 12-Year-Old Girl Raped In UP, 2 Arrested](https://www.mediaoneonline.com/h-upload/2023/04/18/1363995-rape.webp)
യു.പിയിൽ മൊബൈൽ നന്നാക്കാനിറങ്ങിയ 12കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഹോംഗാർഡ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
![](/images/authorplaceholder.jpg?type=1&v=2)
സംഭവം പുറത്തു പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു
ലഖ്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ഗാസിയാബാദിലെ ലോനി പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം. അതിക്രമത്തിൽ ഹോംഗാർഡ് ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രിയാണ് പ്രതികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്ന് അഡീഷനൽ പൊലീസ് കമ്മീഷണർ രജനീഷ് ഉപാധ്യായ് പറഞ്ഞു. സഹോരന്റെ മൊബൈൽ പൊട്ടിച്ചതുമായി ബന്ധപ്പെട്ട് മാതാവ് വഴക്കുപറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്.
കടയിലെത്തി മൊബൈൽ നന്നാക്കിയ പെൺകുട്ടി വീട്ടിലേക്ക് പോവാനായി ഒരു ഇ-റിക്ഷയിൽ കയറി. ഈ വണ്ടിയിൽ പ്രതികളിൽ ഒരാളും ഉണ്ടായിരുന്നു. ഇയാൾ അവളെ ഹോംഗാർഡിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് ബലമായി പിടിച്ചിറക്കി ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു.
സംഭവം ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ വീട്ടിലെത്തിയ പെൺകുട്ടി പിതാവിനോട് സംഭവം വിവരിച്ചു.
തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പ്രതികൾക്കെതിരെ ഐപിസി 376 ഡി (കൂട്ടബലാത്സംഗം), പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.