India
15 Arrested In Ghaziabad For Luring People With Money To Adopt Christianity
India

പണം നൽകി മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് ആരോപണം; യു.പിയിൽ ഏഴ് സ്ത്രീകളടക്കം 15 പേർ അറസ്റ്റിൽ

Web Desk
|
20 Sep 2023 7:03 AM GMT

ദരിദ്രരായ ആളുകളെ പ്രലോഭിപ്പിച്ച് ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയാണ് ഇവരുടെ രീതിയെന്നാണ് പൊലീസിന്റെ ആരോപണം.

ഗാസിയാബാദ്: യു.പിയിൽ മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഏഴ് സ്ത്രീകളടക്കം 15 പേരെ അറസ്റ്റ് ചെയ്തു. പണം വാഗ്ദാനം ചെയ്ത് ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്താൻ ശ്രമിച്ചെന്നാണ് ആരോപണം. ഗാസിയാബാദ് ജില്ലയിലെ കർഹേരയിൽ സുവിശേഷത്തിന് പോകുകയായിരുന്നു സംഘമെന്ന് സാഹിബാബാദ് പൊലീസ് കമ്മീഷണർ ഭാസ്‌കർ വർമ പറഞ്ഞു.

ദരിദ്രരായ ആളുകളെ പ്രലോഭിപ്പിച്ച് ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയാണ് ഇവരുടെ രീതിയെന്നാണ് പൊലീസിന്റെ ആരോപണം. ക്രിസ്തുമതം സ്വീകരിച്ചാലുള്ള സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് പരിപാടിയിൽ പങ്കെടുക്കുന്നവരെ അറിയിക്കാറുണ്ടെന്ന് സംഘാടകനായ ദിനേശ് തങ്ങളോട് പറഞ്ഞെന്നും പൊലീസ് അവകാശപ്പെട്ടു.

ഇവരുടെ പക്കൽനിന്ന് ബൈബിളിന്റെ പകർപ്പുകൾ, കരോൾ പുസ്തകങ്ങൾ, ഗിറ്റാർ, സംഗീതോപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. പ്രദേശവാസി നൽകിയ പരാതിയെ തുടർന്ന് യു.പി നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം 15 പേർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഭാസ്‌കർ വർമ പറഞ്ഞു.

Similar Posts