India
India
മിസോറാമിൽ പാലം തകർന്ന് 17 മരണം; അനുശോചിച്ച് പ്രധാനമന്ത്രി
|23 Aug 2023 7:23 AM GMT
അപകടം നടക്കുന്ന സമയം 40 തൊഴിലാളികളോളം പാലത്തിലുണ്ടായിരുന്നു
ഐസ്വാൾ: മിസോറാമിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് 17 പേർ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തലസ്ഥാനമായ ഐസ്വാളിൽ നിന്ന് 21 കിലോമീറ്റർ അകലെ സയ്രംഗിലാണ് അപകടമുണ്ടായത്. സംഭവം നടക്കുന്ന സമയം 40 തൊഴിലാളികളോളം പാലത്തിലുണ്ടായിരുന്നു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് മിസോറാം മുഖ്യമന്ത്രി സോറംതങ്ക അറിയിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം.