![19 year old dancing in wedding collapses, dies 19 year old dancing in wedding collapses, dies](https://www.mediaoneonline.com/h-upload/2023/02/26/1353998-dans.webp)
കല്യാണവീട്ടിൽ ഡാൻസ് കളിക്കിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
വീഴ്ച ഡാൻസിന്റെ ഭാഗമാണെന്ന് കരുതി ആദ്യം ആരും അടുത്തെത്തിയില്ല.
ഹൈദരാബാദ്: കല്യാണവീട്ടിൽ ഡാൻസ് കളിക്കുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാന നിർമൽ ജില്ലയിലെ പാർഡി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
ബന്ധുവിന്റെ കല്യാണത്തിനെത്തിയതായിരുന്നു മഹാരാഷ്ട്ര സ്വദേശിയായ മുത്യം എന്ന യുവാവ്. വീട്ടിൽ രാത്രി പാട്ടുവച്ച് അതിന് ചുവടുവയ്ക്കുന്നതിനിടെ പെട്ടെന്ന് ഡാൻസ് നിലയ്ക്കുകയും യുവാവ് പൊടുന്നനെ താഴേക്ക് വീഴുകയായിരുന്നു.
ഈ സമയവും പാട്ട് തുടർന്നു. വീഴ്ച ഡാൻസിന്റെ ഭാഗമാണെന്ന് കരുതി ആദ്യം ആരും അടുത്തെത്തിയില്ല. എന്നാൽ ഏതാനും നിമിഷം കഴിഞ്ഞിട്ടും യുവാവ് എഴുന്നേൽക്കാതിരുന്നതോടെ ചുറ്റമുണ്ടായിരുന്ന ബന്ധുക്കളടക്കമുള്ളർ ഓടിയെത്തുകയും യുവാവിനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ ബോധരഹിതനായ മുത്യത്തിന് എഴുന്നേൽക്കാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കൾ ഉടൻ തന്നെ സമീപത്തെ ഭൈൻസ ഏരിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
തെലങ്കാനയിൽ നാല് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. ഹൈദരാബാദിൽ ഫെബ്രുവരി 22ന് ജിമ്മിൽ വർക്കൗട്ട് നടത്തുന്നതിനിടെ 24കാരനായ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചിരുന്നു.