India
special train
India

റെയിൽ പാളത്തിൽ റീൽ ചിത്രീകരണം; വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു

Web Desk
|
9 Jun 2024 2:49 PM GMT

ഇരുവരും അടുത്തിടെ 11-ാം ക്ലാസ് പരീക്ഷ വിജയിച്ചവരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

മുംബൈ: റെയിൽവേ ട്രാക്കിൽ നിന്ന് മൊബൈൽഫോണിൽ റീൽ ചിത്രീകരിക്കവെ കൗമാരക്കാർ ട്രെയിൻ തട്ടി മരിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം.

സങ്കേത് കൈലാസ് റാത്തോഡ്, സച്ചിൻ ദിലീപ് കാർവാർ എന്നീ വിദ്യാർഥികളാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വാൽദേവി നദി പാലത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യാൻ മൊബൈലിൽ റീൽസ് ഷൂട്ട് ചെയ്യുകയും സെൽഫിയെടുക്കുകയും ചെയ്യുന്നതിനിടെ ഇരുവരെയും ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരും ഡിയോലാലി ക്യാമ്പിലെ ഭാട്ടിയ കോളജിലെ വിദ്യാർഥികളാണെന്നും 11-ാം ക്ലാസ് പരീക്ഷ വിജയിച്ചവരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മുമ്പും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സമാന മരണമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കിന് സമീപം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ 16കാരന്‍ ട്രെയിന്‍ ഇടിച്ചുമരിച്ചിരുന്നു.

ബറാബാങ്കി ജില്ലയില്‍ ജഹാംഗീര്‍ബാദ് രാജ് റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ഫര്‍മാന്‍ എന്ന കുട്ടിയാണ് അതിവേ​ഗത്തിലെത്തിയ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ച് മരിച്ചത്.



Similar Posts