India
Surya

സൂര്യ

India

നടന്‍ സൂര്യയുടെ പിറന്നാളിന് ഫ്ലക്സ് വയ്ക്കുന്നതിനിടെ രണ്ട് ആരാധകര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

Web Desk
|
24 July 2023 2:46 AM GMT

നക്ക വെങ്കിടേഷ്, പോലൂരി സായി എന്നിവരാണ് മരിച്ചത്

പല്‍നാട്: തമിഴ് നടന്‍ സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ഫ്ലക്സ് വയ്ക്കുന്നതിനിടെ രണ്ട് ആരാധകര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലെ മോപ്പുലവാരിപാലം ഗ്രാമത്തിലാണ് സംഭവം. നക്ക വെങ്കിടേഷ്, പോലൂരി സായി എന്നിവരാണ് മരിച്ചത്.

ന​ഗരത്തിലെ സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. താരത്തിന്റെ പിറന്നാളിന് മുന്നോടിയായി ആരാധകർ ചേർന്ന് പൽനാട് ജില്ലയിലെ നരസാരപ്പേട്ട് ടൗണിൽ ഫ്ലെക്സ് സ്ഥാപിക്കുകയായിരുന്നു.അതിനിടെ ഫ്ലെക്സിലുണ്ടായിരുന്ന ഇരുമ്പു കമ്പി മുകളിലുണ്ടായിരുന്ന വൈദ്യുത കമ്പിയിൽത്തട്ടുകയായിരുന്നു. ഷോക്കേറ്റ ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി നരസാരപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

തന്‍റെ സഹോദരന്‍റെ മരണത്തിന് ഉത്തരവാദി കോളേജ് അധികൃതരാണെന്ന് പോലൂരി സായിയുടെ സഹോദരി അനന്യ ആരോപിച്ചു."എന്‍റെ സഹോദരന്‍റെ മരണത്തിന് ഉത്തരവാദി കോളേജ് അധികൃതരാണ്. ഞങ്ങള്‍ കോളേജിലേക്ക് ധാരാളം ഫീസ് അടയ്ക്കുന്നു. കോളേജിൽ ചേരുന്നതിന് മുമ്പ് വിദ്യാർത്ഥികൾക്ക് സുരക്ഷയും നിരീക്ഷണവും നൽകുമെന്ന് അവർ ഞങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു, പക്ഷേ, കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികളെ സംരക്ഷിക്കുകയോ നിരീക്ഷിക്കുകയോ ചെയ്യുന്നില്ല.ഞങ്ങൾ ദിവസക്കൂലിക്കാരാണ്. കോളേജ് ഫീസ് അടക്കാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെടുന്നു, എന്‍റെ സഹോദരന്‍റെ ഒരു നല്ല ജീവിതത്തിനായി പരിശ്രമിക്കുന്നു. ഇത് തികച്ചു നിര്‍ഭാഗ്യകരമാണ്'' അനന്യ പറഞ്ഞു.

Similar Posts