India
2 Tamil Nadu law students suspended for making classmate drink urine-mixed juice
India

ദലിത് വിദ്യാർഥിയെ മൂത്രം കുടിപ്പിച്ച സംഭവം; തമിഴ്നാട് നിയമസർവകലാശാലയിൽ രണ്ട് വിദ്യാർഥികൾക്കെതിരെ നടപടി

Web Desk
|
23 Jan 2024 12:46 PM GMT

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് അധ്യാപക​രെ ചുമതലപ്പെടുത്തിയിരുന്നു.

ചെന്നൈ: ദലിത് വിദ്യാർത്ഥിയെ മൂത്രം കുടിപ്പിച്ച സംഭവത്തിൽ ‌തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ദേശീയ നിയമ സർവകലാശാലയിൽ രണ്ട് വിദ്യാർഥികൾക്കെതിരെ നടപടി. കുറ്റക്കാരായ അവസാന വർഷ ബിരുദ വിദ്യാർഥികളായ രണ്ട് പേരെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തതായി സർവകലാശാല അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് അധ്യാപക​രെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെെ അടിസ്ഥാനത്തിലാണ് ശിക്ഷാ നടപടി സ്വീകരിച്ചത്. ഇരുവരെയും 10ാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് രജിസ്ട്രാർ വ്യക്തമാക്കി.

ജനുവരി ആറിന് രാത്രിയാണ് സംഭവം. ദലിത് വിദ്യാർഥിക്ക് സഹപാഠികൾ ശീതള പാനീയം നൽകിയിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം ക്ലാസിൽ വച്ച് ദലിത് വിദ്യാർഥിയെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തു. ഈ സമയത്താണ് ശീതള പാനീയത്തിൽ മൂത്രം കലർത്തിയിരുന്നു എന്ന ‘സത്യം’ രണ്ട് വിദ്യാർഥികൾ വെളിപ്പെടുത്തുന്നത്.

ഇതോടെയാണ് വിദ്യാർഥി അധികൃത​രോട് പരാതിപ്പെട്ടത്. പിന്നീട് വിദ്യാർഥി ഈ പരാതി പിൻവലിച്ചെങ്കിലും സർവകലാശാല സമിതി അന്വേഷണവുമായി മുന്നോട്ടുപോവുകയും ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയുമായിരുന്നു.

ഇതുകൂടാതെ, സർവകലാശാല തന്നെ വിദ്യാർഥികൾക്കെതിരെ രാംജി നഗർ പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്. ഇതിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Similar Posts