India
India
ഉത്തരാഖണ്ഡിൽ തീർഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു
|5 Jun 2022 4:34 PM GMT
തീർഥാടകരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ തീർഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേർ മരിച്ചു. ഉത്തരാഖണ്ഡിലെ പ്രധാനപ്പെട്ട തീർഥാടനകേന്ദ്രമായ യമുനോത്രിയിലേക്ക് പോയ 28 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്.
തീർഥാടകരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാന സർക്കാറിന്റെ മേൽനോട്ടത്തിൽ, പ്രദേശിക ഭരണസംവിധാനങ്ങൾ സാധ്യമായ എല്ലാരീതിയിലും രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
രണ്ട് വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷം ചർധം യാത്രയുടെ ഭാഗമായി നിരവധി യാത്രക്കാരാണ് ഹിമാലയൻ മലനിരകളിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് തീർഥാടനത്തിനെത്തുന്നത്.