India
മഹാരാഷ്ട്രയിലെ ആശുപത്രിയിൽ വീണ്ടും കൂട്ടമരണം; മരിച്ചത് 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ
India

മഹാരാഷ്ട്രയിലെ ആശുപത്രിയിൽ വീണ്ടും കൂട്ടമരണം; മരിച്ചത് 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ

Web Desk
|
2 Oct 2023 4:43 PM GMT

സംഭവത്തെകുറിച്ച് അറിയില്ലെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പ്രതികരണം

ദില്ലി: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ മരിച്ചു. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിലാണ് 24 രോഗികൾ മരിച്ചത്.

മതിയായ ചികിത്സയും മരുന്നും നൽകാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. ആവശ്യത്തിന് മരുന്നും സ്റ്റാഫും ഇല്ലാത്തതാണ് പ്രശ്നമെന്ന് അധികൃതർ പറയുന്നു. . സംഭവത്തിൽ പ്രതിഷേധവുമായി എൻസിപിയും കോൺഗ്രസും രംഗത്തെത്തി. സംസ്ഥാനത്തെ ട്രിപ്പ് എൻജിൻ സർക്കാർ ആണ് ഉത്തരവാദിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു. അതേസമയം സംഭവത്തെകുറിച്ച് അറിയില്ലെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രതികരണം.


Similar Posts