India
IPLticketsinblackmarket, ChennaiIPLticketsinblackmarket, arrestforsellingIPLticketsinblackmarket
India

ചെന്നൈ-രാജസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റുകൾ വൻവിലയ്ക്ക് കരിഞ്ചന്തയിൽ വിറ്റു; 24 പേർ അറസ്റ്റിൽ

Web Desk
|
13 April 2023 2:07 PM GMT

വ്യാജ ഐ.പി.എൽ ടിക്കറ്റുകൾ പ്രിന്റ് ചെയ്ത് വിൽപന നടത്തിയ അഞ്ചുപേർ കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിൽ പിടിയിലായിരുന്നു

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈയും രാജസ്ഥാനും തമ്മിൽ നടന്ന മത്സരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ 24 പേർ അറസ്റ്റിൽ. ഇന്നലെ ചെന്നൈ ചെപ്പോക്കിലെ എം.എ ചിദംബരം സ്‌റ്റേഡിയത്തിൽ നടന്ന കളിയുടെ ടിക്കറ്റുകളാണ് കരിഞ്ചന്തയിൽ വൻതുകയ്ക്ക് വിറ്റത്. പ്രതികളിൽനിന്ന് 65,000 രൂപയും 62 ടിക്കറ്റും പൊലീസ് പിടിച്ചെടുത്തു.

ചെന്നൈ പൊലീസാണ് പ്രതികളെ പിടികൂടിയത്. ടിക്കറ്റുകൾ കരിഞ്ചന്തയിൽ വൻതുകയ്ക്കു വിൽക്കുന്നതായി കഴിഞ്ഞ ദിവസം തന്നെ പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.

സിറ്റി പൊലീസ് കമ്മിഷണർ ശങ്കർ ജിവാളിന്റെ നിർദേശപ്രകാരമായിരുന്നു പൊലീസ് പരിശോധന. ചെപ്പോക്ക് സ്‌റ്റേഡിയം, പട്ടിഭിരാമൻ ഗേറ്റ്, വല്ലജ റോഡ്, ബെൽസ് റോഡ്, വിക്ടോറിയ ഹോസ്റ്റൽ റോഡ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ വലയിലാക്കിയത്. അറസ്റ്റിലായ 24 പേർക്കെതിരെ 11 കേസുകളാണ് ചുമത്തിയത്.

വ്യാജ ഐ.പി.എൽ ടിക്കറ്റുകൾ പ്രിന്റ് ചെയ്ത് വിൽപന നടത്തിയ അഞ്ചുപേർ കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിൽ പിടിയിലായിരുന്നു. ചൊവ്വാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഡൽഹി ക്യാപിറ്റൽസ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ ടിക്കറ്റുകളാണ് വ്യാജമായുണ്ടാക്കി പ്രിന്റ് ചെയ്ത് തട്ടിപ്പ് നടത്തിയത്. ഇതേക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഫ്തിയിൽ സ്റ്റേഡിയത്തിലെത്തിയ പൊലീസാണ് പ്രതികളെ പിടികൂടിയത്.

Summary: 24 people arrested in Chennai for selling IPL tickets of CSK vs RR match in black market

Similar Posts