India
India
ജില്ലാ പഞ്ചായത്ത് ചെയർമാൻ സ്ഥാനത്തേക്ക് ബി.ജെ.പിയെ പിന്തുണച്ച മൂന്ന് നേതാക്കളെ ബി.എസ്.പി പുറത്താക്കി
|25 Dec 2022 5:06 AM GMT
സുശീല റാണി, അഗ്നി വിജയ് സിങ്, സുമൻ റാണി എന്നിവരെയാണ് പുറത്താക്കിയത്.
യമുനാനഗർ: ജില്ലാ പഞ്ചായത്ത് ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണച്ചതിന് മൂന്ന് നേതാക്കളെ ബി.എസ്.പി പുറത്താക്കി. യമുനാനഗർ ജില്ലാ പരിഷത് ചെയർമാൻ തെരഞ്ഞെടുപ്പിലാണ് ബി.എസ്.പി നേതാക്കൾ ബി.ജെ.പിയെ പിന്തുണച്ചത്.
സുശീല റാണി, അഗ്നി വിജയ് സിങ്, സുമൻ റാണി എന്നിവരെയാണ് പുറത്താക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്തതിനാണ് ഇവരെ പുറത്താക്കിയതെന്ന് ബി.എസ്.പി വാർത്താക്കുറിപ്പിൽ അറിയിച്ചു.
യമുനാനഗർ ജില്ലാ പരിഷതിലേക്ക് ഒക്ടോബർ 30ന് നടന്ന തെരഞ്ഞെടുപ്പിൽ 11, 13, 16 വാർഡുകളിൽനിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്.