കശ്മീരില്‍ മൂന്നു ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു
|പുല്‍വാമയില്‍ ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്
ജമ്മു കശ്മീരിൽ മൂന്നു ലഷ്കര്‍ ഇ ത്വയ്ബ ഭീകരരെ വധിച്ചെന്ന് സൈന്യം. പുല്‍വാമയില്‍ ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. ജൂൺ രണ്ടിന് പൊലീസ് ഉദ്യോഗസ്ഥനായ റിയാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍.
"പുൽവാമ ഏറ്റുമുട്ടല്‍ അപ്ഡേറ്റ്: 2 ഭീകരർ കൂടി കൊല്ലപ്പെട്ടു (ആകെ 3).തിരിച്ചറിയല്‍ നടത്തി. ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെ കണ്ടെടുത്തു. തിരച്ചിൽ തുടരുകയാണ്"- ജമ്മു കശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു.
"മൂവരും കൊല്ലപ്പെട്ടു. ഭീകരർ പ്രദേശവാസികളാണ്. തീവ്രവാദ സംഘടനയായ ലഷ്കറുമായി ബന്ധമുണ്ട്. അവരിൽ ഒരാൾ ജുനൈദ് ഷീർഗോജ്രിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മെയ് 13ന് ഞങ്ങളുടെ സഹപ്രവർത്തകൻ റിയാസ് അഹമ്മദിനെ കൊലപ്പെടുത്തിയതിൽ പങ്കുണ്ട്"- ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) പറഞ്ഞു.
മൂന്ന് പേരും അടുത്ത കാലത്ത് സംഘടനയിൽ ചേർന്നവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 99 ഭീകരരെ വധിച്ചതായി കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു.