India
ഡല്‍ഹിയില്‍ ഗ്യാസ് സിലിന്‍റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
India

ഡല്‍ഹിയില്‍ ഗ്യാസ് സിലിന്‍റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

Web Desk
|
30 Jun 2021 4:10 PM GMT

എൽ‌പി‌ജി ഗ്യാസ് സിലിണ്ടറിലെ ചോർച്ചയെത്തുടർന്ന് ഈ വീട്ടിൽ തീപിടുത്തമുണ്ടായി. പുക ശ്വസിച്ചതിനെ തുടർന്ന് നാല് പേർ മരിച്ചു

ഡല്‍ഹിയിലെ ഷഹദാരയില്‍ എൽ‌പി‌ജി സിലിണ്ടർ സ്‌ഫോടനത്തെ തുടർന്ന് 45 കാരിയായ സ്ത്രീയും രണ്ട് ആൺമക്കളും ഒരു മകളും ശ്വാസംമുട്ടി മരിച്ചു. ഡല്‍ഹി ഫയര്‍ഫോഴ്സാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ഷഹദാരയിലെ ഫാർഷ് ബസാർ പ്രദേശത്ത് ഒരു സിലിണ്ടർ സ്ഫോടനത്തെക്കുറിച്ച് ഫയര്‍ ഫോഴ്സിന് വിവരം ലഭിക്കുകയായിരുന്നു. അതിനെത്തുടര്‍ന്ന് ഒമ്പത് ഫയര്‍ ടെന്‍ററുകളാണ് സംഭവസ്ഥലത്ത് അപ്പോള്‍ത്തന്നെ എത്തിയതെന്നും ഫയര്‍ ഫോഴ്സ് അറിയിക്കുന്നു.

സ്‌ഫോടനത്തെത്തുടർന്ന് മേൽക്കൂരയുടെ ഒരു ഭാഗം ഇടിഞ്ഞുവീണു. വീടിന്‍റെ മുൻഭാഗത്തായി ഒരു ഗ്യാസ് റിപ്പയറിങ് ചെയ്യുന്ന കടയുണ്ടായിരുന്നതായും ഡല്‍ഹി ഫയര്‍ ഫോഴ്സ് പറയുന്നു. എൽ‌പി‌ജി ഗ്യാസ് സിലിണ്ടറിലെ ചോർച്ചയെത്തുടർന്ന് ഈ വീട്ടിൽ തീപിടുത്തമുണ്ടായി. പുക ശ്വസിച്ചതിനെ തുടർന്ന് നാല് പേർ മരിച്ചു. മറ്റൊരാൾക്ക് പൊള്ളലേറ്റതിനാൽ ഹെഡ്ഗെവാര്‍ ആശുപത്രിയിലേക്ക് മാറ്റി.

മുന്നി ദേവി, ആൺമക്കളായ ഓം പ്രകാശ് (22), നരേഷ് (23), മകൾ സുനിത (18) എന്നിവർ ശ്വാസംമുട്ടി മരിച്ചു. മറ്റൊരു മകൻ ലാൽ ചന്ദ് (29) സംഭവത്തിൽ പൊള്ളലേറ്റ് പരിക്കേറ്റു. വീട്ടില്‍ ഷോട്ട് സര്‍ക്യൂട്ട് സംഭവിച്ചുണ്ടോ എന്നും സംശയമുണ്ട്.

Related Tags :
Similar Posts