India
India
പഞ്ചാബിലെ ഗുരുദാസ്പൂരിൽ വെടിവെപ്പ്:നാല് മരണം
|4 April 2022 2:28 PM GMT
ഗുരുദാസ്പൂരിലെ പുൽറ ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്
ഗുരുദാസ്പൂർ:പഞ്ചാബിലെ ഗുരുദാസ്പൂരിലുണ്ടായ വെടിവെപ്പിൽ നാല് മരണം. ഭൂമിസംബന്ധമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ട് സംഘങ്ങൾ പരസ്പരം വെടിവെക്കുകയായിരുന്നു. ഗുരുദാസ്പൂരിലെ പുൽറ ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്.
ഹോഷിയർപൂർ ജില്ലയിലെ ഭൂമിസംബന്ധിച്ച തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. വാക്കുതർക്കം അതിര് വിട്ടപ്പോൾ ഇരു സംഘങ്ങളും വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.